Schoolwiki സംരംഭത്തിൽ നിന്ന്
പുതുനാമ്പുകൾ
മണ്ണ് പനിച്ചിടുന്നു,
മരങ്ങൾ കിതച്ചിടുന്നു,
കാടും കുന്നും തളർന്നു വീണിടുന്നു.
പുഴകൾ നിലയില്ലാതെ ഒഴുകും വേഗത്തിൽ
ആയുസ്സറ്റ് മരിച്ചിടുന്നു.
കുയിലുകൾ തൊണ്ടമുറിഞ്ഞു പ്രാകുന്നു.
മഞ്ഞക്കിളികൾ ചിറകറ്റു പുഴുവിനു തീറ്റകൊടുത്തിടുന്നു.
പണ്ടെങ്ങോ വേലിതലപ്പിൽ പിടിമുറുക്കിയ
വള്ളിപടർപ്പിൻ ജഡങ്ങൾ മാത്രമിന്നവശേശിപ്പൂ,
പച്ചിലയുടെ ഗന്ധമുള്ള ശ്വാസകാറ്റുകൾ അളവുതോർന്നു അടിപിടിച്ചു.
വിരലറ്റ് വേരുകൾ മണ്ണിനെ പിടിവിട്ടുമറയുന്നു.
അരുതരുതെനാമീ ചങ്ങല മുറുക്കി ഭൂമിയെ ശ്വാസംമുട്ടിക്കരുതേ.....
പരിസ്‌ഥിതിയധികാരം
എനിക്കോ നിനക്കോ മാത്രമല്ല
ധരണിയിലുള്ള ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടത്.
ഓർമ്മിക്കുക നാം ഓരോ ശ്വാസത്തിലും ,
ഇതെനിക്ക് തന്നതെന്റെ അമ്മയാണ് ,
പരിസ്ഥിതിയെന്നയെന്റെയമ്മ.
കൈകോർത്തു പിടിക്കാം നാം ഒരുമിച്ചായി,
അസ്തമയം വിദൂരമല്ലെങ്കിലും
ആയിരമുദയങ്ങൾ നമ്മൾക്ക് തീർത്തിടാം.
കാറ്റിന്റെ ഇരമ്പലിൽ ഇലകളുടെ ചൂളമടി കാതോർക്കാം.
ഇരുട്ടിന്റെ അങ്ങേതലയ്ക്കൽ മിന്നാമിനുങ്ങുകൾ നുറുങ്ങുവെട്ടം പകരട്ടെ.
ഭൂമിയുടെ ഹൃദയതുടിപ്പ് നിലയ്ക്കാത്ത,
നന്മയുടെ വർഷമായി
പെയ്യാംനമുക്കീ മണ്ണിനായി..
പ്രതീക്ഷയേകാം നാളെയുടെ നനവുള്ള പുതുനാമ്പുകൾക്കായി.
|