എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/മഹേഷിന് പറ്റിയ പറ്റ്
മഹേഷിന് പറ്റിയ പറ്റ്
2019 നവംബർ മാസത്തിൽ ചൈനയിൽ ആണ് ഈ മഹാമാരി പിടിപെട്ടത്.കൊറോണ എന്ന വൈറസിനെ നാം പ്രതിരോധിച്ചു വരുന്നു. കേരളത്തിലും ഈ രോഗം നിരവധി പേർക്ക് പിടിപെട്ടു. കൊറോണയെ കുറിച്ചുള്ളതാണ് ഈ കഥ. മഹേഷ് എന്ന ചെറുപ്പക്കാരൻ കൊറോണ കാലത്ത് ആരോഗ്യപ്രവർത്തകരും പോലീസും പറഞ്ഞത് കേൾക്കാതെ ഒരു ദൂര യാത്രക്ക് പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കുറെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് മഹേഷ് കണ്ടു.നമ്മുടെ സർക്കാരിന്റെ നിർദേശം വക വെക്കാതെ മഹേഷ് കൂട്ടം കൂടി നിൽക്കുന്ന ആളുകളുടെ പക്കലേക്ക് ചെന്നു. അവിടെ എന്താണ് എന്നറിയാൻ അയാൾ തിരക്ക് കൂട്ടി. പിന്നീട് അയാൾ അവിടെ നിന്നും യാത്ര തിരിച്ചു,എന്നാൽ നമ്മുടെ പൊലീസുകാർ കൊറോണ വ്യാധിക്കെതിരായ പ്രവർത്തനത്തിൽ ആയിരുന്നു.കുറച്ചു ദിവസം കഴിഞ്ഞു പൊലീസുകാർ മഹേഷിന്റെ വാഹനം തടഞ്ഞു ഒരു മിഷ്യൻ എടുത്തു മഹേഷിന്റെ രോഗവിവരം പരിശോധിച്ചു. അതിൽ പോസ്റ്റിവ് കാണിച്ചതോടെ മഹേഷിനെ ആരോഗ്യപ്രവർത്തകർ വന്നു ആശുപത്രിയിലേക്ക് മാറ്റി. കൂട്ടുകാരെ നിങ്ങൾക്ക് മനസിലായില്ലേ സർക്കാരും ആരോഗ്യ പ്രവർത്തകരും പറഞ്ഞത് കേൾക്കാതെ ആണ് മഹേഷിന് അസുഖം വന്നത്.അതുകൊണ്ട് ഇനിയാരും മഹേഷിനെ പോലെ സർക്കാർ പറഞ്ഞത് കേൾക്കാതെ നടക്കരുത്. ഈ രോഗത്തെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ