വി യു പി. എസ്സ് വെള്ളല്ലൂർ/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞും തന്നാലായത്

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാൻ കുഞ്ഞും തന്നാലായത്


സാധാരണയായി പരീക്ഷച്ചൂടിൽ ഉരുകാറുള്ള മാർച്ചുമാസം.ഇക്കൊല്ലം അതുണ്ടായില്ല.കൊറോണച്ചൂടിലാണ് ആബാലവൃദ്ധം ജനങ്ങളും.ഒരു അണുരൂപി ലോകത്തേ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.തനിക്കപ്പുറം ഒന്നുമില്ലെന്നെ മനുഷ്യ ചിന്തയുടെ കടക്കൽ കത്തിയോങ്ങി നിന്നു പരിഹസിക്കുന്നു. ആറാംക്ളാസുകാരൻ അപ്പുവിൻറെ മനസിന് ഒരു സന്തോഷവുമില്ല..... ചിറ്റമ്മയുടെ കുഞ്ഞിന് പോളിയോ വാക്സിൽ കൊടുക്കാൻ കൂട്ടുപോയത് അപ്പുവാണ്.അന്നു എന്തിനാ അസുഖമില്ലാത്ത കുഞ്ഞിന് മരുന്ന് കൊടുക്കുന്നതെന്നു ചിറ്റയോട് ചോദിച്ചപ്പോൾ പോളിയോ എന്ന മഹാമാരിയെപ്പറ്റിയും പണ്ട് കാലത്ത് അത് തളർത്തിയ ഒട്ടേറെ ജീവിതങ്ങളെപ്പറ്റിയും ചിറ്റ പറഞ്ഞു കൊടുത്തു. അതുപോലെ കൊറോണ വരാതിരിക്കാൻ മരുന്ന് കണ്ട് പിടിച്ചെങ്കിലെന്ന് അവൻ കൊതിച്ചുപോയി.അത്രക്കു മടുത്തൂ അടച്ചു പൂട്ടിയുള്ള ജീവിതം.

അപ്പു വീടിനു പിന്നാമ്പുറത്തുള്ള തൊടിയിലേക്കിറങ്ങി.രണ്ടീസം മുന്നേ പെയ്ത മഴയിൽ ചിരട്ടകളിലും വേണ്ടാതെ ഉപേക്ഷിച്ച പാത്രങ്ങളിലുമായി വെള്ളം തങ്ങി നിൽക്കുന്നു.അതിൽ കൊതുകുകൾ പണിതുടങ്ങിക്കഴിഞ്ഞിരുന്നു.കെട്ടി നിൽക്കുന്ന ശുദ്ധജലത്തിലാണ് മാരകരോഗങ്ങൾ പകർത്തുന്ന കൊതുകുകൾ മുട്ടിയിടുന്നതെന്ന് ശാരിടീച്ചർ പറഞ്ഞത് അവനോർമ്മ വന്നു.അവൻ എല്ലാ വെള്ളവും തട്ടിക്കളഞ്ഞ് ചിരട്ടയും മറ്റുമെടുത്ത് കമിഴ്ത്തിയിട്ടു.തെങ്ങിൻ ക്നാഞ്ഞിലെടുത്തു ചൂലാക്കി ചവറുകൾ ഒരിടത്തു കൂട്ടി.അച്ഛനെ വിളിച്ച് അതെല്ലാം തീയിടീപ്പിച്ചു.ജേഷ്ഠൻറെ സഹായത്തോടെ വീടിനു ചുറ്റും പരിസരവും വൃത്തിയാക്കി.

പരിസരം വൃത്തിയായപ്പോഴാണ് അപ്പുവിനു മനസിലായത് വീടിനു ചുറ്റും അത്യാവശ്യം കൃഷി ചെയ്യാൻ വേണ്ട സ്ഥലം ഉണ്ടെന്ന്.അവൻ കുറച്ച് വിത്തുകൾ സംഘടിപ്പിച്ച് അച്ഛനെക്കൊണ്ട് തടം വെട്ടിച്ച് അമ്മയുടെ സഹായത്തോടേ എല്ലാം നട്ടു നനച്ചു.

ഇനി അപ്പുവിൻറെ കാത്തിരുപ്പാണ്.പുതിയ മുളകൾ നാമ്പിടാനായി.'അണ്ണാൻകുഞ്ഞും തന്നാലായത്' എന്ന പഴഞ്ചൊല്ല് കൂട്ടുകാർ കേട്ടിരിക്കുമല്ലോ.അപ്പു തന്നാലായത് ചെയ്തപ്പോൾ അവൻറെ വീട്ടിൽ എല്ലാവരും അവന് പിൻതുണയുമായെത്തി.അതു പോലെ നാം ഓരോത്തരും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.നമുക്ക് നല്ലത് ചെയ്യാം നല്ല പ്രതീക്ഷക്കായി നല്ല നാളേക്കായി...

ശിവപ്രിയ ബൈജു
6 വി യു പി എസ്സ്, വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ