ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലങ്ങൾ     
                   കൊറോണ എന്ന ഈ മഹാമാരിയുടെ കാലത്താണ് വ്യക്തിശുചിത്വത്തെക്കുറിച്ച് നാം കൂടുതൽ ഓർമിക്കുന്നത്. കൂട്ടുകാരേ, ശുചിത്വത്തിന് നാം വളരേയേറെ പ്രാധാന്യം കൊടുക്കണം. നമ്മൾ സാധാരണയായി പൊതു യിടങ്ങളിലെല്ലാം തുപ്പുകയും മൂക്കുപൊത്തുക പോലും ചെയ്യാതെ തുമ്മുകയും ചെയ്യാറുണ്ട്. ഇപ്പോഴാണ് ഇത്തരം കാര്യങ്ങളിലുള്ള ആപത്ത് നാം മനസിലാക്കുന്നത്.
                   നാം വഴിയരികിൽ നിന്നൊക്കെ പലതും വാങ്ങിക്കഴിക്കാറുണ്ട്. പക്ഷേ നമ്മൾ അപ്പോഴൊന്നും കൈ കഴുകാറേയില്ല. തീൻ മേശയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണ് നമ്മിൽ പലരും കൈ കഴുകാറുള്ളത്. വെറുതേയൊന്ന് കണ്ണിലോ മൂക്കിലോ സ്പർശിച്ചാൽ കൊറോണ പകരാനുള്ള  സാധ്യത നാം കണ്ടതാണ്. നാം പലപ്പോഴും സ്പർശിക്കുന്ന ഇടങ്ങൾ വൃത്തിഹീനമായിരിക്കും. അതുകൊണ്ട് നാമെല്ലാവരും എപ്പോഴും കൈയ്യും മുഖവുമൊക്കെ വൃത്തിയാക്കണം. 
                 മിക്കപ്പോഴും വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ കുളിച്ചൊരുങ്ങി പോകുകയും തിരിച്ചു വന്നാൽ വസ്ത്രം പോലും മാറ്റാത്ത പലരും നമുക്കിടയിലുണ്ട്. എല്ലാവർക്കും ഒരു പാഠമാണിത്. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ നാം എന്നും മുന്നിലായിരിക്കണം. മറ്റുള്ളവർക്ക് അറിഞ്ഞും അറിയാതെയും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. പൊതു ഇടങ്ങളെല്ലാം സ്വന്തം വീട് പോലെ കരുതി മലിനപ്പെടുത്താതിരിക്കണം.
ഇസ ഫാത്തിമ
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം