ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി

മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യപരമായ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യന്റെ നിത്യജീവിതത്തിന് ആവശ്യമായ വായു, ജലം, ഭക്ഷണം മുതലായവ ഈ പ്രകൃതിയിൽനിന്നുമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ യഥാവിധി നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചിട്ടില്ലെങ്കിൽ മനുഷ്യന്റെയും നാനാവിഭാഗത്തിൽപെടുന്ന ജീവജാലങ്ങളുടെയും നിലനിൽപ് അപകടത്തിലാകും. ജലം, വായു, മണ്ണ് എന്നിവ മനുഷ്യന്റെ കടന്നുകയറ്റംമൂലം വളരെയധികം മലിനമാകുന്നുണ്ട്. ഫാക്ടറികളും അനുദിനം വർദ്ധിച്ചുവരുന്ന വാഹനങ്ങളും വനനശീകരണവും അശാസ്ത്രീയമായ ഘനനപ്രവർത്തനങ്ങളും ഇതിന് കാരണമാവുന്നു. ഈ നില തുടർന്നാൽ ഭൂമിയിലെ ജീവന്റെ തുടിപ്പുതന്നെ എന്നെന്നേക്കുമായി ഇല്ലാതാകും. ഈ ഭൂമിയിൽ ജീവിക്കുന്ന നമുക്കുതന്നെയാണ് ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും. അതുകൊണ്ട് ജലം, വായു, മണ്ണ് എന്നിവയെ മലിനമാക്കുന്നതു പരമാവധി കുറച്ച്‌ ഭൂമിയെ വരും തലമുറക്കുവേണ്ടി നമ്മുക്ക് നിലനിർത്താം. നമ്മുടെ അടുത്ത തലമുറയെ പ്രകൃതിയെന്തെന്നറിയിച്ചു വളർത്തുക. അവർ ഇന്നൊരു തൈ നട്ടാൽ നാളെ അവർക്കത് തണലേകും എന്നുപറഞ്ഞുകൊടുക്കുക. അവർ സ്നേഹിക്കട്ടെ പ്രകൃതിയെ... അതിരുകളില്ലാതെ... <

അക്ഷയ് എം
1-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം