എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/അമ്മ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghskaruvatta (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ മനസ്സ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ മനസ്സ്

  അമ്മ മനസ്സിന്റെ വേദന
  അറിഞ്ഞുകൊണ്ടോരോ ദിനവും കടന്നുപോയി
  കരയുന്ന കണ്ണിന്റെ കണ്ണീരു മായ്ച്ചമ്മ
  പുഞ്ചിരി തൂകി നില്കുന്നു
                               ആരുമറിയാതെ പോയൊരാ നാളിലും
                               അമ്മയ്ക്ക് തുണയായി ഞാനുണ്ട്
                               വിദ്യയുടെ ഓരോ അറിവും പകർന്നമ്മ
                               എന്റെ മനസ്സിൻ പടികൾ കയറുമ്പോൾ
  ഓണവും, വിഷുവിലും പുത്രിക്ക് നൽകുവാൻ
  ഹൃദയം നിറഞ്ഞൊരാ സ്നേഹം മാത്രം
  കുത്തിപ്പറഞ്ഞു പെരുപ്പിച്ചവരൊക്ക
  ഇന്നിതാ കാൽക്കൽ വീണു കരയുന്നു
                             എല്ലാവരും ഒന്ന് എന്ന ലക്ഷ്യത്തിൽ
                             എന്നമ്മ മനസ്സ് വിതുമ്പി വിതുമ്പി മെല്ലെ
                             പുത്രിയാം എന്നെ ചേർത്തു പിടിച്ചുകൊണ്ട്
                             വിദൂരതയിലേക്ക് അമ്മ മാഞ്ഞുമെല്ലെ മാഞ്ഞുമെല്ലെ

പർസാന
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത