14:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Izzath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=4 }} <center><poem> അമ്മയെപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെപ്പോലെന്നെ നിത്യം തലോടി
കാറ്റിലാടി രസിച്ചീടുമീ മരങ്ങളെന്നും
കളകള നാദമാൽ എൻ മനസ്സിനെ
കുളിരണീക്കുമീ പുഴകൾ നിത്യവും
പക്ഷിതൻ കിളിനാഥമാൽ
എൻ മനസ്സിനെ ഉണർത്തിടുന്നുവോ.
വൈവിധ്യങ്ങളാൽ നിറഞ്ഞീടുമീ മൃഗങ്ങൾ എന്നും
എൻ പരിസ്ഥിതിയെ കാത്തിടും കാവൽ ഭടന്മാരോ?
കണ്ണ് തുറന്നൊന്നു നോക്കീടും നേരമെൻ
മനതാരിൽ ആനന്ദം നിറച്ചീടുമീ പൂക്കളെന്നും.
സങ്കടങ്ങളാൽ നീറിടും എൻ മനസ്സിനെ
ശാന്തമാക്കിടും കടലമ്മയുള്ളൊരാ പരിസ്ഥിതിയോ.
പരിസ്ഥിതിയിലേക്കൊന്നു ഇറങ്ങീടും നേരമെൻ
മനതാരിൽ ആനന്ദം പെയ്തിടുന്നു