സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ " ശുചിത്വം "

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം      

പ്രാചീന കാലം മുതൽ ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ ഏറെ ശ്രദ്ധേയുളളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. നാം അധിവസിക്കുന്ന ഇൗ ഭൂമിയെ ശുചിത്വമുളളതായി പരി-പാലിക്കേണ ്ടത് നമ്മുടെ ഓരോരുത്തരുടെ-യും ഉത്തരവാദിത്വം ആണ്. ഓരോരുത്തരും അവരവരുടെ കടമകൾ നിറവേറ്റുമ്പോഴാണ് ഈ വലിയ ദൗത്യം പരിപൂർണമാകുന്നത്.കാടും,മരങ്ങളും,പുഴകളും,കായലുമൊക്കെ തിങ്ങിനിറഞ്ഞ ഐശ്വര്യ പൂർണമായ നമ്മുടെ ഭൂമിക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിന്റെ ഘടന-യെ മാറ്റിമറിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള പല രാസപദാർത്ഥങ്ങളും ജ്വലനസമയത്ത് നശിക്കുന്നില്ല.അവ പുകയിൽ ലയിച്ച് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും മനുഷ്യന്റെ രോഗ-പ്രതിരോധ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു. കൂട്ടായ പ്ര വർത്തനങ്ങളിലൂടെ മാത്രമേ നമ്മുടെ നാടിനെ ഫലഭൂയിഷ്ഠമുള്ളതാക്കി മാറ്റാൻ സാധിക്കു.ഓർക്കുക,ഭൂമിയുടെ ആരോഗ്യം നമ്മുടെയും ആരോഗ്യമാണ്. നാം പാർക്കുന്ന ഈ ഭൂമി ജഗദീശ്വരൻ നമ്മുടെ കൈയിലാണ് ഏൽപിച്ചിരിക്കുന്നത്.അതിനെ അതിന്റെ പരിപാവനതയോടും പരിശുദ്ധിയോടും പരിപൂർണതയോടും കാത്തു സൂക്ഷിക്കുക എന്നത് അതിൽ പാർക്കുന്ന ഓരോരുത്തരുടെയും ബാധ്യസ്ഥതയാണ്.

ശുചിത്വമില്ലായ്മയുടെ ദോഷഫലങ്ങൾ

   ശുചിത്വമില്ലായ്മ കൊണ്ട് പകർച്ചവ്യാധികൾ വ്യാപകമാകുന്നു.
   ജനവാസ കേന്ദ്രങ്ങൾ ജനവാസയോഗ്യമല്ലാതായി മാറുന്നു.
   ശുചിത്വമില്ലായ്മ ആവാസ വ്യവസ്ഥയെ തകർക്കുന്നു.തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനില്പ് അപകടത്തിലാകുന്നു.
   ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു. അതിനാൽ കൃഷിയും അതിലൂടെ സമ്പദ് വ്യവസ്ഥയും തകരുന്നു. ആരോഗ്യ പ്രശ്നങ്ങളും വ്യാപകമാകുന്നു.


ശുചിത്വം എങ്ങനെ സാധ്യമാകുന്നു?

മാലിന്യ നിർമാർജനം ഒരു ആഗോള പ്രശ്നമാണ്. അവയെ ഇങ്ങനെ നേരിടാനാകും :-

   വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക.
   വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവമാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കുക.അജൈവ മാലിന്യങ്ങൾ യഥാസ്ഥാനത്ത് നിക്ഷേപിക്കുക. 
   പുനരുപയോഗം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ കൊണ്ട് ഉല്പന്നങ്ങൾ നിർമ്മിക്കുക.
   പൊതു-സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുക.
   സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന ഘര-ദ്രവ വാതക മാലിന്യങ്ങൾ മറ്റുള്ളവർക്കു ഹാനികരം ആകാതെ പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്വമായിരിക്കണം.


വ്യക്തി ശുചിത്വം

            ശുചിത്വം ഒരു സംസ്കാരമാണ്.ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാനുള്ള മൗലികാവകാശം എല്ലാവർക്കുമുണ്ട്.അതായത്,ശുചിത്വം ഒരു വ്യക്തിയുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും  പ്രശ്നമാണ്.മറിച്ച് ശുചിത്വമില്ലാത്ത ചുറ്റുപാടിൽ ജീവീക്കുമ്പോൾ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ചുരുക്കത്തിൽ ജീവിത ഗുണ നിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം.

കുടുംബം


            ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന വ്യക്തി തന്റെ കപട സാംസ്കാരിക മൂല്യത്തിന്റെ തെളിവാണ്.ഈ അവസ്ഥ തുടർന്നാൽ ദൈവത്തിന്റെ സ്വന്തം നാട് ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് അർഹമാവുകയല്ലേ? ശുചിത്വത്തിന്റെ കാര്യത്തിൽ കുടുംബാംഗങ്ങളുടെ സഹകരണം അനിവാര്യമാണ്.മാതാപിതാക്കൾ മാലിന്യം മറ്റുള്ളവരുടെ പറമ്പിലേക്ക് വലിച്ചെറിയുമ്പോൾ അടുത്ത തലമുറയും അതാവർത്തിക്കുന്നു.അപ്പോൾ മാലിന്യ സംസ്കരണം അസാധ്യമായി മാറുന്നു. അങ്ങനെ കുടുംബംഗങ്ങളിലൂടെ പരിസര ശുചിത്വമില്ലായ്മ സമൂഹത്തിന് അപകടകരമായി മാറുന്നു.വ്യക്തി ശുചിത്വം  ഉണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ മാറി,എന്റെ കുടുംബവും ശുചിത്വം പാലിക്കണം എന്ന ചിന്ത മനുഷ്യ മനസ്സുകളിൽ ഉണ്ടാകട്ടെ.

സമൂഹം

             ആവർത്തിച്ചുവരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും.

ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വം

ആണെന്ന് ഓരോരുത്തരും കരുതിയാൽ സാമൂഹിക ശുചിത്വം നേടാനാകും.ഗാർഹിക-നഗര മാലിന്യങ്ങളിൽ ഏറിയ പങ്കും ഉറവിടങ്ങളിൽ തന്നെ ഓരോരുത്തർക്കും സംസ്കരിക്കാൻ കഴിയുന്നവയാണ്. ഇങ്ങനെ സാമൂഹിക ശുചിത്വം പാലിക്കാനാകും. പട്ടണം ശുചിയാക്കാനും ഓടകൾ വൃത്തിയാക്കാനും കളപറിക്കാനും ചപ്പുചവറുകൾ നീക്കം ചെയ്യാനുമൊക്കെ സമൂഹം മുന്നിട്ടിറങ്ങണം.

              ശുചിത്വം, ആരോഗ്യം പോലെത്തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. പ്ളാസ്റ്റികും അജൈവ വസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നതുകൊണ്ടും മണ്ണ് മലിനമാകുന്നു. കാഷിക മേഖലയിൽ ഇടിവ് സംഭവിക്കുന്നു.വ്യവസായ മേഖലയും

തകരുന്നു.

              മഴക്കാലം ആരംഭിക്കുന്നതോടെ വർഷംതോറും വർധിച്ചതോതിൽ ഉണ്ടാകുന്ന പകർച്ചവ്യാധികളുടെ പുനരാവിർഭാവവും പുതിയ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതും നാം ഏറെ ജാഗ്രതയോടെ കാണേണ്ടതാണ്. വ്യക്തി ശുചിത്വവും ഗാർഹിക ശുചിത്വവും സാമൂഹിക ശുചിത്വവും പൊതുശുചിത്വവും

നമ്മുടെ ചിന്തയിൽ നിന്ന് മാറാതിരിക്കട്ടെ. പ്രകൃതിസൗഹൃദ വസ്തുക്കളോട് വിടപറയാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാം. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉണർത്തിക്കാണിക്കാം. ഒരു നല്ല നാളേക്കായി നമുക്ക് ഓരോരുത്തർക്കും ജാഗരൂകരായിരിക്കാം.


Ananya Robert
8 D1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം