കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
ഒരു കുഞ്ഞു ഗ്രാമത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റയാൻ. മിടുക്കനായ റയാൻ ആ കവാസിലെ ലീഡറും ആയിരുന്നു എന്നും രാവിലെ ക്ലാസിലെ വിദ്യാർത്ഥികളെ എല്ലാം പ്രാർത്ഥനയ്ക്കായി റയാൻ കൊണ്ടു പോകുമായിരുന്നു. ഒരു ദിവസം പതിവ് പോലെ യുട്ടികളെ പ്രാർത്ഥനയ്ക്ക് കൊണ്ടു പോയപ്പോൾ മുരളി എന്നൊരു കുട്ടി മാത്രം പ്രാർത്ഥനയ്ക്ക് വന്നില്ല. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസിൽ എത്തിയ റയാൻ മുരളിയോട് എന്തു കൊണ്ടാണ് പ്രാർത്ഥനയ്ക്ക് എത്താത്തത് എന്നു ചോദിച്ചു. ഈ സമയം ക്ലാസിൽ എത്തിയ അധാപകൻ റയാനോ ട് ഇന്നാരാ പ്രാർത്ഥനയ്ക്ക് വരാത്തത് എന്നു തിരക്കി. അപ്പോൾ മുരളിയാണ് പ്രാർത്ഥന യ്ക്ക് വരാത്തത് എന്ന് റയാൻ മറുപടി നൽകി. ഉടൻ തന്നെ അധ്യാപകൻ മുരളിയോട് കാര്യം അന്വേഷിച്ചു അപ്പോൾ മുരളി പറഞ്ഞു. "സാർ ഞാൻ പ്രാർത്ഥനയ്ക്കായി ഇറങ്ങിയപ്പോൾ ക്ലാസ് റൂം മലിനമായി കിടക്കുന്നതു കണ്ടു. അതു കൊണ്ട് പ്രാർത്ഥനയ്ക്ക് പോകാതെ ഞാൻ ക്ലാസ് റൂം വൃത്തിയാക്കാമെന്നു കരുതി. അതാണു സാർ ഞാൻ പ്രാർത്ഥനയ്ക്ക് പോകാത്തത്.അതുമല്ല സാർ ഇന്നലെ ക്ലാസ് എടുത്തപ്പോൾ പറഞ്ഞതല്ലേ ശുചിത്വമായ അന്തരീക്ഷത്തിൽ നിന്നെ നല്ല അറിവ് ലഭിക്കുകയുള്ളൂ എന്ന് . അതാണ് സാർ ഞാനങ്ങനെ ചെയ്തത്. മുരളി നീ ചെയ്തത് നല്ല കാര്യമാണ്. സാർ മുരളിയെ അഭിനന്ദിച്ചു.കൂട്ടുകാരെ ഇപ്പോൾ മനസ്സിലായോശുചിത്വം ഉള്ളിടത്ത് എപ്പോഴും നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് .ശുചിത്വം കഴിഞ്ഞു മതി നമുക്കെന്തും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ