ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ
കൊറോണ വ്യാപനത്തിൻറെ ഫലമായുണ്ടായ ലോക്ക്ഡൗണും അവധിക്കാലവും
ഞങ്ങളുടെ ഈ വർഷത്തെ വേനലവധിക്കാലം കൊറോണ രോഗവ്യാപനത്തിൻറെ അടിസ്ഥാനത്തിലുള്ള ലോക്ക് ഡൗണിൽ ഉൾപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനം,2018 ൽ നമ്മുടെ കേരളത്തെ ബാധിച്ച പ്രളയത്തിനും അപ്പുറമായി ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് .പ്രളയകാലത്തു ആളുകൾ വീടുവിട്ടിറങ്ങാത്തതാണ് പ്രശ്നമായതെങ്കിൽ കൊറോണ വ്യാപനകാലത് വീട്ടിലിരിക്കാൻ തയാറല്ലാത്തതാണ് നാടിനു ബാധ്യത ആയത് .ചൈനയിലെ ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ് ബാധയുടെ ഉത്ഭവം . കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ രോഗത്തിന് കോവിഡ് -19 എന്ന പേര് നൽകിയത്. മാർച്ച് 11 നാണു കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത് .125ൽ അധികം രാജ്യങ്ങളിൽ രോഗം വ്യാപിച്ചു കഴിഞ്ഞു . ഒന്നേകാൽ ലക്ഷത്തോളം ആളുകൾ മരിച്ചു. പനി ,ചുമ ,ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ . ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ഒരു തരം വൈറസാണ് കോവിഡ് -19 ന് കാരണം.വാക്സിനോ പ്രതിരോധ മരുന്നോ കണ്ടെത്തിയിട്ടില്ല. എങ്കിലും നമ്മുടെ രാജ്യവും കേരളവും രോഗത്തെ തുരത്തുന്നതിനെടുത്ത മുൻകരുതലുകൾ കാരണം രോഗം പടരുന്നത് പൊതുവെ കുറവാണ് . പിന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു രോഗികളുടെയും മരണത്തിൻറെയും എണ്ണം കുറവാണ് നമ്മുടെ രാജ്യത്ത്. നമ്മുടെ രാജ്യവും കേരളവും ആരോഗ്യരംഗത്തു മുന്നിലാണെന്ന് നമുക്ക് മനസ്സിലാക്കാം. പ്രതലങ്ങളിലൂടെയാണ് കോവിഡ് -19 ഒരാളിൽ നിന്ന് മറ്റൊരു ആളിലേക്കു പകരുന്നത്.രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്താൽ ആ കണങ്ങൾ .മറ്റൊരു ആളിലേക്കു പ്രവേശിച്ചാൽ അത് പ്രകടമാക്കാൻ കുറഞ്ഞത് 14 ദിവസമെങ്കിലും എടുക്കും.അതുകൊണ്ടാണ് മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരെ ക്വാറന്റൈനിൽ ആക്കുന്നത്.ഒറ്റപെട്ടു കഴിയുക എന്നാണ് ക്വാറന്റൈനിന്റെ അർഥം.പിന്നെ കൈകളും വായയും കണ്ണും മൂക്കും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗം പകരാതെ സൂക്ഷിക്കാം . മാർച്ച് -22 ന് ബഹുമാനപെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രി.നരേന്ദ്ര മോഡി ജനത കർഫ്യൂ പ്രഖ്യാപിച്ചു .തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണി മുതൽ രാജ്യം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . കർശന നിയന്ത്രണം വന്നതോടെ റോഡ്/ റെയിൽ/ വ്യോമഗതാഗതം നിലച്ചു.ആദ്യ ദിവസങ്ങളിൽ വളരെ അധികം ബുദ്ധിമുട്ടു അനുഭവപെട്ടു.യാത്രകൾ പോകുന്നതിനും നാട്ടിൽ പോകുന്നതിനും കൂട്ടുകാരുമായി കളികളിൽ ഏർപെടുന്നതിനും കഴിയാതെ വളരെ വിഷമം തോന്നി.എന്നാൽ സാവധാനം ആ നിയന്ത്രണങ്ങളിലേക്കു ഒതുങ്ങി കൂടി . എന്റെ വലിയൊരു ഹോബ്ബിയാണ് കഥാപുസ്തക വായന . അതിനു കൂടുതൽ സമയം കിട്ടി. ബാലരമയും ബാലരമ അമർ ചിത്ര കഥകളും ധാരാളം വായിച്ചു . ദിവസവും പത്ര വായന ശീലമാക്കി മാറ്റി. എനിക്ക് ചെസ്സ് കളിക്കാൻ വളരെ അധികം ഇഷ്ടമാണ്. ഇപ്പോൾ 5 ദിവസം ഓരോ മണിക്കൂർ വീതമുള്ള ഓൺലൈൻ ചെസ്സ് മത്സരത്തിൽ പങ്കെടുക്കുണ്ട് . പിന്നെ എല്ലാവരും ഒരുമിച്ചു ഇരുന്നു കളികളിൽ ഏർപ്പെടുമ്പോൾ സന്തോഷം തോന്നും. അമ്മയെ അടുക്കളയിൽ സഹായിക്കാറുമുണ്ട്. അച്ഛനെ ചെടികൾക്ക് വെള്ളം നനയ്ക്കാനും വസ്ത്രങ്ങൾ അടക്കി വെയ്ക്കാനും സഹായിക്കാറുണ്ട്.പയർ ,ചീര തുടങ്ങിയവ കൃഷി ചെയ്യണ്ട സമയമാണല്ലോ ഇത്. വിത്ത് നടുന്നതിനു വേണ്ട മണ്ണ് നിറയ്ക്കുന്നതിനു സഹായിച്ചു. ചെറിയ പയർ ചെടികൾ മുളച്ചു കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു . പേപ്പർ ബാഗ് ,മാസ്ക് എന്നി വസ്തുക്കളും ഈ സമയത്തു നിർമ്മിച്ചു . കൂട്ടുകാരെ, ഈ മഹാമാരിയെ തടുക്കാൻ നമ്മളോരോരുത്തർക്കും വീട്ടിൽ ഇരിക്കാം. സാമൂഹിക അകലം പാലിക്കാം .അതിലൂടെ നാടിനൊപ്പം ഒരുമിച്ചു കൈകോർക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ