ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്താണ്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അത്യാഗ്രഹം ആപത്താണ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അത്യാഗ്രഹം ആപത്താണ്
         പണ്ട് ഒരു കാട്ടിൽ ഒരു കുറുക്കനും തത്തമ്മയും ജീവിച്ചിരുന്നു. അവർ ഒരു ദിവസം വഞ്ചിയിൽ കയറി ചന്തയിൽ പോയി ഒരുപാട് ഏത്തപ്പഴം മേടിച്ചു.
         കുറുക്കൻ ഒരെണ്ണം തത്തമ്മക്ക് കൊടുത്തിട്ട് ബാക്കി എല്ലാം കുറുക്കൻ തിന്നു . പാവം തത്തമ്മ പയ്യെ പയ്യെ കഴിക്കുകയായിരുന്നു. കുറുക്കൻ തത്തമ്മ യോട് ചോദിക്കുവാൻ തുടങ്ങി. തത്തമ്മ കുറച്ചു കൊടുത്തു. 
         പിന്നെയും ചോദിച്ചപ്പോൾ തത്തമ്മ തരൂല്ലന്ന് പറഞ്ഞു. കുറുക്കൻ വഞ്ചിമുക്കുമെന്ന് പറഞ്ഞു.പാവം തത്തമ്മ പേടിച്ചുപോയി, കുറച്ചു പഴം കൂടി കൊടുത്തു.
         പിന്നെയും അത് വേഗം തിന്നിട്ട് വീണ്ടും വീണ്ടും ചോദിച്ചു .തത്തമ്മ കൊടുത്തില്ല. ദുഷ്ടനായ കുറുക്കൻ വഞ്ചി മുക്കി . തത്തമ്മ പറന്നുപോയി. കുറുക്കൻ ചത്തുപോയി. 
                                           "അത്യാഗ്രഹം ആപത്താണ്"
ഷിഫാന ഷെക്കീർ
1 സി ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ