എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/പ്രകൃതിരമണീയം

14:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിരമണീയം
                    പ്രഭാതം സൂര്യൻ പുഞ്ചിരിച്ചുകൊണ്ട് ഉയർന്നുവരുന്നു...പ്രഭാത കാര്യങ്ങൾ ചെയ്ത് കളിക്കാൻ പോകുമ്പോൾ എന്റെ വീടിന്റെ വേലിക്കേ നട്ട ചെടിയിൽ റോസാപ്പൂ ഉണ്ടായോ എന്ന് ഞാൻ നോക്കി. ഇന്ന് ഞാൻ ആ ചെടിയിൽ ഒരു പൂമൊട്ട് കണ്ടു.ഞാൻ പറഞ്ഞു നിന്റെ കുഞ്ഞിനെ കാണാൻ എത്ര ദിവസമായി കാത്തിരിക്കുന്നു. നീ പറയൂ നിന്റെ പൂവിന്റെയടുത്ത് വേഗം മന്ദഹാസത്തോടെനിവർന്നുനിൽക്കാൻ. നിന്റെ കുഞ്ഞ് വിരിഞ്ഞാലേ എനിക്ക് നിന്റെ മനോഹരമായ പൂവ് പറിച്ച് എന്റെ കേശഭാരത്തിൽ വയ്ക്കാൻ സാധിക്കൂ. നീ എന്റെ കേശഭാരത്തിൽ രാജ്ഞിയെ പ്പോലെ ഇരിക്കുന്നത് കാണാൻ എത്ര മനോഹരമാണെന്ന് അറിയോ. നീ വേഗം വിരിയണം എന്ന് പറഞ്ഞ് ഞാൻ ലാളിത്യത്തോടെ ഒരു ഉമ്മ കൊടുത്തു ഇതെല്ലാം കഴിഞ്ഞ് കളിക്കാൻ ഞാൻ ഒരുങ്ങി.

എന്റെ വീട് കഴിഞ്ഞാൽ ഒരു മുത്തച്ഛൻ താമസിക്കുന്നുണ്ട്. പരിസരത്തെ കുട്ടികളിൽ ചിലർ മുത്തച്ഛന്റെ ചുറ്റും ഇരിക്കുന്നുണ്ട്. കുറച്ചുപേർ ഓടിക്കളിക്കുന്നു ഞാനും മുത്തച്ഛനരികിൽ ഇരുന്നു. മുത്തച്ഛൻ ചോദിച്ചു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്? "പരിസ്ഥിതി ദിനം". നമ്മൾ സ്വന്തം വീടിനു ചുറ്റും വൃത്തിയാക്കണം മണ്ണിൽ ലയിക്കാത്ത സാധനങ്ങൾ മാറ്റിവയ്ക്കണം. അങ്ങനെ നിറയെ അറിവുകൾ പകർന്നു തന്നു. ഞാൻ അതെല്ലാം ചെയ്യുമെന്ന് മനസ്സിൽ തീരുമാനിച്ചു. ആ മുത്തച്ഛനെ കാണാൻ നല്ല രസമാണ്. വട്ടക്കണ്ണടയും നീളൻ മുഖവും കഷണ്ടി തലയും മെലിഞ്ഞ ശരീരവും വെളുത്ത മുണ്ടും. മുണ്ടിനു മുകളിൽ വെളുത്ത തോർത്ത് വെച്ച് പുതച്ചിരിക്കുന്നു. ഓടിട്ട വീടാണ്, വീടിന്റെ തിണ്ണയിൽ ആണ് മുത്തച്ഛന്റെ ഇരിപ്പ്..ഞാൻ മുത്തച്ഛൻ പറഞ്ഞതെല്ലാം ചെയ്തു. എന്റെ അമ്മയ്ക്ക് അതിശയമായി. അമ്മ ചോദിച്ചു 'അമ്മു എന്തുപറ്റി?'. ഞാൻ മുത്തച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.

അമൃത സുരേന്ദ്രൻ
7 A എം ജി എം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ നായത്തോട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ