ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് എന്നു പറയുന്നത് വൃത്തഹീനമായ അന്തരീക്ഷമാണ്. എവിടെ നോക്കിയാലും മാലിന്യങ്ങളുടെ കൂമ്പാരമാണ് കാണാൻ കഴിയുക. വഴിവക്കിലും തോടുകളിലും വയലുകളിലും പുഴകളിലും ആറുകളിലും എല്ലാം മാലിന്യം. നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റ് പെരുകാനുള്ളവലിയ സാഹചര്യമാണ് ഒരുക്കി കൊടുത്തത്. ഭൂമിയെയും പ്രകൃതിയെയും നമ്മൾ പരിപാലിക്കണം. കാലാവസ്ഥയെ ക്രമീകരിച്ച് ഭൂമിയെ വാസയോഗ്യമാക്കി തീർക്കുന്ന മരങ്ങൾ കാറ്റിനെയും മണ്ണൊലിപ്പിനെയും തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്നു. വെള്ളം കിട്ടാതെ ജനങ്ങൾ വലയാതിരിക്കാൻ നാം മരങ്ങളും കാടുകളും പാടങ്ങളും വയലുകളും സംരക്ഷിക്കണം. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. നമ്മുടെ പരിസരം വൃത്തിയാക്കുന്നതോടൊപ്പം അപരൻെറ പരിസരവും വൃത്തികേടാകാതിരിക്കാനും നാം ശ്രദ്ധിക്കണം. ഈ മഹത്തായ ചിന്തയോടെ നമ്മുടെ പരിസരത്തെ നമുക്ക് ഒത്തുച്ചേർന്ന് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത