ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ഒരു പക്ഷിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒരു പക്ഷിയുടെ രോദനം

  പറന്നു നടക്കുന്ന കുഞ്ഞിപ്രാവു ഞാൻ
എനിക്ക് ഇരിക്കണം ഇരിക്കാൻ മരമില്ല
ദാഹിക്കുന്നു കുടിക്കാൻ ജലമില്ല
വിശക്കുന്നു ഭക്ഷിപ്പാൻ ധാന്യമില്ല
നാടിൻ നന്മയെ പറഞ്ഞു പൂർവ്വികർ
ഓർമകൾ പിറകോട്ടു ചെന്നു
പച്ചവിരിച്ചു നിൽക്കുന്ന ഭൂമി
എങ്ങും മരങ്ങൾ മർമര ശബ്ദങ്ങൾ
പച്ചവിരിച്ച വയലുകൾ മലകൾ
കറ്റ മെതിക്കുന്ന കർഷകർ
ഈണത്തിൽ പാടുന്ന കുയിലുകൾ
കളകളം പാടുന്ന പുഴകൾ
പുഴയിൽ കളിക്കുന്ന മീനുകൾ
പൂക്കൾ ചിരിക്കുന്ന പൂന്തോട്ടങ്ങൾ
പൂന്തേൻ നുകരുന്ന ശലഭങ്ങൾ
ഇന്നു ഞാൻ കാണുന്ന കാഴ്ചകൾ
എൻെറ മനസ്സിനെ തളർത്തുന്നു
അത്യാഗ്രഹിയായ മനുഷ്യർ
വയലുകൾ നികത്തി ഫ്ലാറ്റുകൾ പൊക്കി
അങ്ങു ദൂരെ കുഞ്ഞു ഫോണിൻെറ
വലിയ ടവറുകൾ
അതിൽ തട്ടി വീണു എൻെറ വംശജർ
കൃഷിയിടങ്ങളിൽ വലിയ ഫാക്ടറികൾ
തീ തുപ്പുന്നു വായുവിലേക്ക്
മലിനമാം വായു മലിനമാം ജലാശയം
നാട്ടിൽ കൃഷിയില്ല വീട്ടിൽ കൃഷിയില്ല
ഫാസ്റ്റ് ഫു‍ഡിൽ എത്തി മനുഷ്യർ
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി നാട്ടിൽ
വരണ്ടു കിണറുകൾ കുടിക്കാൻ ജലമില്ല
അയ്യോ ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു
വീഴുന്നു ഞാൻ മലിനമാം ഭൂമിയിൽ
 

സൂര്യഗായത്രി
4 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത