വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗപ്രതിരോധം എന്നാൽ ഒരു മാരകമായ സാംക്രമിക രോഗത്തെ ഒരു പരിധിവരെ വരാതിരിക്കാൻ നോക്കുന്ന ഒരു ശാസ്ത്രീയമായ ഒരു വഴിയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. പോളിയോ രോഗ പ്രതിരോധത്തിന് വേണ്ടി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാറുണ്ട് ഇതൊരു രോഗ പ്രതിരോധ മാർഗമാണ്. ഒരു കുട്ടിക്ക് അത് ജനിക്കുമ്പോൾതന്നെ രോഗപ്രതിരോധമെന്നോണം രോഗ പ്രതിരോധ വാക്സിൻ നൽകാറുണ്ട്. ഇതുപോലെ ധാരാളം വാക്സിൻ, തുള്ളിമരുന്നുകൾ രോഗ പ്രതിരോധത്തിന് വേണ്ടി നൽകാറുണ്ട്. ഈ പ്രതിരോധ മാർഗം ശരിയായ സമയത്ത് ശരിയായ രീതിയിൽ പ്രയോഗിക്കുമ്പോൾ ഒരു പരിധിവരെ ഈ രോഗത്തെ പ്രതിരോധിച്ച് നിർത്താനാകും. ഒരുപക്ഷേ പ്രതിരോധ മരുന്നില്ലാത്ത ഏതേലും വൈറസ് ബാധ ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് പലരും അറിയാതെ പോകുന്നു. അങ്ങനെ ആ രോഗം വളരെ വലിയ തോതിൽ വ്യാപിക്കുന്നു. എന്നാൽ നമ്മൾ ഒരു കാര്യം അറിഞ്ഞിരിക്കണം ഏതൊരു വൈറസിനും അതിനെ പ്രതിരോധിക്കാൻ എന്തേലും ഉണ്ടാകും.ഉദാഹരണത്തിന് ഇന്ന് നമ്മുടെ ലോകത്തെ ആകെ പിടിച്ചമർത്തി മഹാമാരിയായ കോവിഡ് 19 എന്ന് കൊറോണ വൈറസിന് പ്രതിരോധമരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നമ്മുടെ മുന്നിൽ പ്രധാനപ്പെട്ട ഒരു പ്രതിരോധം സോപ്പ് കൊണ്ട് അല്ലെങ്കിൽ ഹാൻഡ് വാഷ് കൊണ്ട് 20 സെക്കൻഡ് കൈ കഴുകുകയും മുഖത്ത് മാസ്ക് ഉപയോഗിക്കുകയും വ്യക്തിബന്ധം ഒരു മീറ്ററോളം അകലം പാലിക്കുകയും മൊത്തത്തിൽ വ്യക്തിശുചിത്വം പരിസരശുചിത്വം നിലനിർത്തുകയും ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ രോഗത്തിൽനിന്നും ചേർത്തു നിൽക്കാം.ഇതു പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ഇതുപോലുള്ള രോഗപ്രതിരോധ വഴികളുമുണ്ട്. ഇത് ശരിയായ രീതിയിൽ ചെയ്താൽ രോഗത്തെ ഒരു പരിധിവരെ വരാതെ നോക്കാം. ഈ ആധുനിക കാലഘട്ടത്തിൽ ധാരാളം രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ്. അതിന്റെ തോത് കുറയ്ക്കാൻ വേണ്ടി നമുക്ക് മുൻകൈയെടുത്ത് രോഗപ്രതിരോധ നടത്തി രോഗമുക്തരാകാം.

ആർച്ചിത ലക്ഷ്മി
7-I വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം