ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൈറസിനെ സോപ്പിടാം...
വൈറസിനെ സോപ്പിടാം...
ലോകം ഇന്ന് കൊറോണ ഭീതിയിലാണെന്നു നാമെല്ലാവർക്കുമറിയാം. അതിനാൽ കൊറോണയെ പ്രതിരോധിക്കാൻ കൈ കഴുകൂ...... എന്ന സന്ദേശം നമ്മളോരോരുത്തരും ആയിരം വട്ടമെങ്കിലും കേട്ടിട്ടുണ്ടാകും. ലോകത്തെ പേടിപ്പിക്കുന്ന കൊറോണയെ ഓടിക്കാൻ നമ്മുടെയെല്ലാം വീടുകളിൽ ഉള്ള സോപ്പ് മതിയോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ടാകും. കഴുകേണ്ട രീതിയിൽ കഴുകിയാൽ കൊറോണയ്ക്കു പിടിച്ചു നിൽക്കാനാകില്ലെന്നാണ് ശാസ്ത്രലോകം നൽകുന്ന വിശദീകരണം. സോപ്പ് തന്നെയാണ് കൊറോണയ്ക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും ജനകീയമായ ആയുധം. ഏതു സോപ്പുകളും ഈ വൈറസിനെതിരെ ഫലപ്രദമാണ്. സോപ്പിന്റെ ചെറുകണികകൾ വൈറസുമായി പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് കൊറോണ വൈറസ് നശിച്ചുപോകുന്നത്. ഓരോ കൊറോണ വൈറസിന് ചുറ്റും കൊഴുപ്പിന്ന്റെയും മാംസ്യത്തിന്റെയും ആവരണങ്ങളുണ്ട്. ഇതാണ് ഈ കുഞ്ഞൻ ഭീകരനെ നശിച്ചുപോകാതെ സംരക്ഷിക്കുന്നത്. ഏറ്റവും എളുപ്പത്തിൽ കൊറോണ വൈറസ് ശരീരത്തിലേക്ക് പകരാൻ സാധ്യതയുള്ളത് കൈകൾ വഴിയാണ്. തുടർച്ചയായി കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈകൊണ്ട് തൊടുന്ന ശീലം എല്ലാ മനുഷ്യരിലും ഉള്ളതിനാലാണ് ഇത്. കൈകൾ വെള്ളം ഉപയോഗിച്ച് കഴുകിയാൽ കൊറോണ വൈറസ് നശിയ്ക്കില്ല. പക്ഷെ സോപ്പ് ഉപയോഗിച്ചാൽ അങ്ങനെയല്ല നടക്കുന്നത്. സോപ്പിൽ പ്രധാനമായും രണ്ടു തരത്തിലുള്ള സൂക്ഷ്മ കണികകളാണുള്ളത്. അതിൽ ഒരു ഭാഗം വെള്ളവുമായി ആകർഷിക്കപ്പെടുമ്പോൾ. കൊറോണ വൈറസിന് ചുറ്റുമുള്ള കൊഴുപ്പിനെയും ഇങ്ങനെ സോപ്പ് ഇടപെട്ട് അലിയിച്ചുകളയുന്നു. പുറത്തെ ആവരണം ഇല്ലാതാകുന്നതോടെ കൊറോണ വൈറസും നശിക്കുന്നു. ഇതുമൂലം വൈറസിന് കോശങ്ങളിൽ പറ്റിപിടിക്കാനോ അകത്തു കയറാനോ അതിന്റെ ജീവൽപ്രവർത്തനങ്ങൾ നടത്താനോ സാധിക്കില്ല. കൊറോണ വൈറസ്, എച്. ഐ. വി, ഹെപ്പറ്റൈറ്റിസ്. ബി, ഹെപ്പറ്റൈറ്റിസ്. സി, എബോള, സിക, ഹെർപിസ്, ചില ബാക്റ്റീരിയകൾക്കുമാണ് സോപ്പിനെ പേടിയുള്ളത്. എന്നാൽ ഹെപ്പറ്റൈറ്റിസ്.എ, പോളിയോ, അഡിനോ, റൈനോ,തുടങ്ങിയ വൈറസുകളെ പ്രവർത്തനരഹിതമാക്കാൻ സോപ്പിന് സാധിക്കില്ല. എന്നാൽ നന്നായി കഴുകിയാൽ കൈകളിൽ നിന്നും ഇവയെ നീക്കം ചെയ്യാം. അങ്ങനെ ഏറ്റവും എളുപ്പത്തിൽ കൊറോണ വൈറസിനെ നശിപ്പിക്കുന്ന അണുനാശിനിയായി നമ്മുടെ സോപ്പ് മാറുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ