സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പടവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ പടവുകൾ

ലോക്ക് ഡൗൺ ആണ് ആരെയും പുറത്തിറങ്ങാൻ അനുവദിക്കരുത് .തെരുവ് വിളക്കിന്റെ നേർത്ത പ്രകാശത്തിൽ ആ രാത്രി രണ്ടു പോലീസുകാർ ഇങ്ങനെ സംസാരിച്ചു കൊണ്ട് നടക്കുകയായിരുന്നു. അതാ പീടിക തിണ്ണയിൽ ഒരു തെരുവ് തെണ്ടീ ചുമ്മാ ഇരുന്ന് സ്വയം എന്തൊക്കെയോ പുലമ്പുന്നു. ഒരു നിമിഷം രണ്ടുപേരും സംസാരം നിർത്തി അങ്ങോട്ടേക്ക് കാതുകളും കണ്ണുകളും തിരിച്ചു. ഒരു അട്ടഹസത്തോട് കുടി അയാൾ പ്രസംഗിക്കാൻ തുടങ്ങി ലോകം മുഴുവനും ഇത്തിരി കുഞ്ഞിന്റെ മുന്നിൽ അടിപതറിയിരിക്കുകയാണ് .പണം കൊടുത്താൽ എന്തും കിട്ടും എന്ന് അഹങ്കരിച്ചവൻ പോലും ഇന്ന് ഇവന്റെ മുന്നിൽ മുട്ടു കുത്തി ഇരിക്കുന്നു. ഹാ....ഹാ..എല്ലാവരും വീട്ടിലിരിക്കുകയാണ് ആരു പറഞ്ഞത് അവർ ഒന്നും ചെയ്യുന്നില്ല എന്ന് ആരാ പറഞ്ഞത് .ഒന്നും പഠിക്കുന്നില്ല എന്ന് അവർ പഠിക്കുകയല്ലോ പണമല്ല ജീവിതത്തിൽ വലുതെന്നും ആരാധനാലയങ്ങളിൽ പോയില്ലെങ്കിലും ദൈവം വരുമെന്നും. അപ്പുറത്തെ വീട്ടിലെ അടുപ്പ് പുകയുന്ന ഉണ്ടോ എന്ന് ഒരിക്കലെങ്കിലും നോക്കണമെന്നും. പഴവർഗ്ഗങ്ങൾ കൊണ്ട് എന്തൊക്കെ ഉപയോഗങ്ങൾ ഉണ്ടെന്നും .അങ്ങനെ ഒത്തിരി ഒത്തിരി അനുഭവങ്ങളാണ് ഗുരു. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കാൻ തുടങ്ങിയത് ഇപ്പോഴാണ് .ഈ രോഗം അപകടകാരിയാണ് പക്ഷേ ഇതുകൊണ്ട് ഉപയോഗം ഉണ്ടായത് നമ്മുടെ പ്രകൃതിക്കാണ്, ഭൂമിക്കാണ് ,വായുമലിനീകരണം ഇല്ല , ശബദകോലാഹലങ്ങളില്ല, പഴയ പച്ചപ്പ് തിരിച്ച് വരുന്നു. എന്തൊക്കെയായാലും നമ്മൾ മലയാളികൾ ആണ് ഇത് കേരളമാണ് നമ്മൾ ഇതിനെയും അതിജീവിക്കും എന്നതിൽ സംശയമില്ല കേവലം ഇത് ഒരു ഭ്രാന്തന്റെ വാക്കുകളല്ല . നിങ്ങളോരോരുത്തെരയും പോലെയുളള ഒരു സാധാരണകാരന്റെ വാക്കാണ്.ഇത്രയും കേട്ട് കഴിഞ്ഞ് പോലീസുകാർ മുഖത്തോട് മുഖം നോക്കി ഒരു നിമിഷം അവർ നമ്മുടെ സന്നദ്ധപ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും മനസ്സുകൊണ്ട് നന്ദി പറഞ്ഞുകൊണ്ട് നടന്നു നീങ്ങി പ്രതീക്ഷയുടെയും പ്രത്യാശയുടെയും പടവുകളിലേക്ക് .

ദേവിക ഐ.വി
9 സി സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ