ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/ശുചിത്വവും രാമുവും

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രാമുവും

കൂട്ടുകാരേ
നിങ്ങൾക്ക് കഥ വായിക്കാൻ ഇഷ്ടമാണോ,
എന്നാൽ ഞാൻ ഒരു കഥ പറയാം
“ശുചിത്വവും രാമുവും”
ഒരിടത്ത് ഒരിടത്ത് രാമുവെന്നും അപ്പുവെന്നും പേരായ രണ്ട് സഹോദരങ്ങൾ താമസിച്ചിരിന്നു.രാമു മഹാ മടിയനും അഹങ്കാരിയുമായിരുന്നു.എന്നാൽ അപ്പു ആകട്ടെ കൃഷിക്കാരനും അദ്ധ്വാനശീലനും ദയാലുവുമായിരുന്നു.അപ്പുവിന് കൃഷിയിൽ നിന്നു കിട്ടുന്ന വരുമാനമെല്ലാം രാമു ആഹാരത്തിനു വേണ്ടി ഉപയോഗിച്ചു.എങ്ങനെയുള്ള ആഹാരം ആയിരുന്നാലും രാമു അപ്പോൾ തന്നെ അകത്താക്കും.
എന്നും അപ്പു നഖം വെട്ടാത്തതിനും വൃത്തിയുള്ള വസ്‍ത്രം ധരിക്കാത്തതിനും പല്ലു തേയ്ക്കാത്തതിനും കൈ കഴുകാത്തതിനും കണ്ണിൽ കണ്ടതെല്ലാം അകത്താക്കുന്നതിനും എന്നു വേണ്ട ശുചിത്വം ഇല്ലാത്ത സാധനങ്ങൾ ഉപയോഗിക്കുന്നത് കണ്ട് രാമുവിനെ ശാസിക്കും എന്നാൽ അവൻ അപ്പുവിനോട് ദേഷ്യം തീർക്കുന്നത് തുടർച്ചയായി ശുചിത്വമില്ലാത്ത കാര്യങ്ങൾ ചെയ്താണ് അങ്ങനെ ദിവസങ്ങൾ കടന്നു പോയി.രാമു തടിയനായി തടിയനായി വന്നു.ഒന്ന് അനങ്ങാൻ പോലും വയ്യാന്നായി.എന്നാലും ആഹാരം മാത്രം വേണ്ടെന്നു വെച്ചില്ല.എന്നാൽ ശുചിത്വം പാലിക്കാനുള്ള കാര്യം മാത്രം മറന്നു പോയി.രാമുവിന് ഒന്നു മാറി ഒന്നുമാറി രോഗങ്ങൾ വന്നു തുടങ്ങി.രാമു ആകപ്പാടെ കിടപ്പിലായി.
പല വൈദ്യൻമാരും വന്നു മരുന്നുകൾ നൽകി.ഒരു കുറവുമുണ്ടായില്ല.ചേട്ടനെ രക്ഷിക്കാൻ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ടു പോകാൻ അപ്പു തീരുമാനിച്ചു.ശുചിത്വം അൽപ്പം പോലും ഇല്ലാത്ത രാമുവിനെ കണ്ട ഡോക്ടർ അവനെ കണക്കിന് ശാസിച്ചു.“വ്യക്തി ശുചിത്വത്തെക്കുറിച്ചും,കണ്ടതെല്ലാം കഴിച്ചാലുള്ള ദോഷത്തെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു”അപ്പോഴാണ് അവൻ ചെയ്തതെറ്റിനെക്കുറിച്ചും അനിയൻ പറഞ്ഞത് അനുസരിക്കാത്തതിന്റെ ഫലമാണ് തനിക്ക് കിട്ടിയതെന്ന് രാമുവിന് മനസ്സിലായി.
ശുചിത്വശീലങ്ങൾ പാലിച്ചും നല്ല ആഹാരം കഴിച്ചും രാമുവിന് രോഗം ഭേദമായി.അതിനുശേഷം രാമുവും അപ്പുവും സന്തോഷത്തോടെ ദീർഘകാലം ജീവിച്ചു.
കൂട്ടുകാരെ നിങ്ങൾക്ക് ഞങ്ങളുടെ കഥ ഇഷ്ടമായോ ഇതിൽ നിന്ന് നിങ്ങൾ എന്താണ് മനസ്സിലാക്കിയത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഇതാണ് ഇതിന്റെ ഗുണപാഠം

 

എബിന.ജി
2A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ