ഗവ. യു പി എസ് ഉള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതി മൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മൊഴി

നിങ്ങൾ,
നിങ്ങൾ പറഞ്ഞതെല്ലാം കളവാണ്.
മനുഷ്യാ.....
വികൃതി, പ്രകൃതിക്കല്ല.

നിങ്ങൾ സൃഷ്ടിച്ചതാണീ വ്യാധി.
നിങ്ങളിലൂടെ പടർന്നതാണീ
ആധിയും.
അകത്തിരുന്നറിയുക നിങ്ങളീ മഹാവ്യാധിതൻ
ഭീകരത്വം!
ആസ്വദിക്കട്ടെ ഞങ്ങളൊന്നീ
പ്രകൃതിതൻ സൗന്ദര്യം!

പുകയൊന്നടങ്ങി
വിഷമൊന്നടങ്ങി
താപമടങ്ങി
ആരവമടങ്ങി
അപകടങ്ങളില്ലാതെയായി.
കോവിഡൊഴികെ
രോഗമൊന്നും രോഗമല്ലാതെയായി!
ചികിത്സ മറന്നേപോയി.

മയിലും കുയിലും
തേൻകുരുവികളും
തത്തിക്കളിക്കുമീ
അങ്കണം നൃത്തക്കളമായിടുന്നു.
മനം കുളിർത്തിടുന്നു!

വീർപ്പുമുട്ടിടുന്നോ മനുഷ്യാ
നിങ്ങൾക്കീ സ്വഗേഹവാസം പോലും!
വകതിരിവ്....
വേണം.
കരുതണമിനിയെങ്കിലും
വരും തലമുറയ്ക്കായി
കാത്തു സുന്ദരമാക്കണമീ പ്രകൃതിയെ !

അറിയുക.

പ്രകൃതിയ്ക്കല്ല,
മനുഷ്യന്,
മനുഷ്യനത്രെ വികൃതിയെന്നു !
മനുഷ്യനത്രെ വികൃതിയെന്നു !

 

അഖില എ
7 ഗവ. യു പി എസ് ഉള്ളൂർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത