മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് -ആത്മകഥ

14:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് - ആത്മകഥ<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് - ആത്മകഥ

ഞാൻ കൊറോണ വൈറസാണ്. എന്റെ ജന്മനാട് ചൈനയിലാണ്. എന്നാൽ ഞാനിപ്പോൾ ഒരു രോഗമായി അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. ചൈനയിലുള്ളവർക്ക് എന്ന തീരെ പേടിയില്ലാത്തതിനാൽ ഞാൻ അവിടയുള്ള എല്ലാവരിലും വൈറസ് രോഗമുണ്ടാക്കി കൊന്നു. അതിനു ശേഷം ഞാൻ ഇറ്റലിയിൽ സന്ദർശിച്ചു. അവിടയും രോഗം പടർത്തി. അങ്ങനെയിരിക്കെ പത്തനംതിട്ട സ്വദേശികളോടൊപ്പം ഞാൻ കേരളത്തിലെത്തി. മറ്റ് രാജ്യങ്ങളേ പോലെ കേരളത്തിലെ ആളുകളിൽ വൈറസ് പടർത്താൻ എനിക്ക് സാധിച്ചില്ല. ഏകദേശം കുറച്ച് ആളുകളിൽ ഞാൻ എത്തിയിട്ടുണ്ട്. അപ്പോഴേക്കും ലോക്ക് ഡൗൺ നടത്തി ആളുകളെ വീട്ടിലിരുത്താൻ തീരുമാനിച്ചു. എന്നെ പുറത്താക്കാൻ വേണ്ടി നല്ല ശ്രമം നടത്തുന്നുണ്ട്. ഓരോ വ്യക്തിയും പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുന്നു.20 സെക്കന്റ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നു. ചുമ ജലദോഷം ഉള്ളവരിൽ നിന്നും അകലം പാലിച്ച് കഴിയുന്നു. ചിലവരാകട്ടെ വീട്ടിൽ നിന്നും പുറത്ത് വരെ പോകുന്നില്ല .ഇനി കുറച്ച് കാലം കൊണ്ട് എന്നെ പിഴുതുകളയുമെന്ന് ഉറപ്പുണ്ട്.ഞാൻ വേഗം തന്നെ നശിച്ചു കൊള്ളും.

ശിവന്യ .എം.കെ.
2 B മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ