ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ശുചിത്വം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ശുചിത്വം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ശുചിത്വം

ന്ന് ലോകത്തെ എല്ലാ ജനങ്ങളും വളരെ ഭീതിയോടെ കാണുന്ന ഒരു അസുഖമാണ് കോവിഡ് 19. മൂന്ന് മാസം മുമ്പാണ് ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്. പിന്നെ അത് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പരന്നു തുടങ്ങി. ഇപ്പോൾ നമ്മുടെ ഇന്ത്യയിലും രോഗം കൂടി. മരണവും കൂടി വരുന്നു. ഈ രോഗത്തെ അധിജീവിക്കാൻ ഒരു വാക്സിനുംഇത് വരെ ആരും കണ്ടു പിടിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാനുള്ളത് സമ്പർക്കം ഒഴിവാക്കുകയാണ്. ഇടയ്ക്കിടെ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി നമ്മുടെ ശരീരം ശുചിയാക്കുക. മറ്റ് അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയും നമ്മുടെ വീടും പരിസരവും ശുചിയാക്കുക. കോവിഡ് 19 ഭയപ്പെടാതെ ജാഗ്രതയോടെ ശുചിത്വത്തോടെ നമുക്ക് മുന്നോട്ട് പോകാം.

നാജിയ നസ്രീൻ
5 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം