രോഗം മണ്ണിൽ പിറന്നുവീണത്
ശുചിത്വമില്ലായ്മയിൽ നിന്നത്രേ
അറിയണം നമ്മൾ എല്ലാപേരും
ശുചിത്വമെന്നത് എന്താണ്
ആദ്യം വേണം വ്യക്തിശുചിത്വം
രാവും ഇരവും ദന്തങ്ങളെ നാം
ശുചിയായ് സൂക്ഷിച്ചീടേണം
കൈകൾ രണ്ടും ഇടക്കിടക്ക്
കഴുകി സൂക്ഷിച്ചീടേണം
കുളിയത് നല്ലത് ആരോഗ്യത്തിന്
വീടും പരിസരവും വൃത്തിയാക്കുക
ആരോഗ്യത്തിൻ മുൻകരുതലായി
പ്രതിരോധിക്കാം ശുചിത്വം കൊണ്ട്
രോഗാണുക്കളെ പായിക്കാം