സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവക്ക് നമ്മുടെ നിത്യ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യം ഉണ്ട്. പക്ഷെ കൊറോണ എന്നാ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ മൂന്നു കാര്യങ്ങൾക്കു ഇന്നത്തെ സമൂഹത്തിൽ വളരെ വലിയ പ്രാധാ ന്യമാണുള്ളത്. കൊറോണ മാത്രമല്ല ഏതുരോഗത്തെയും പ്രതിരോധിക്കുവാൻ പരിസ്ഥിതി ശുചിത്വവും നമ്മുടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥക്കും വളരെ വലിയ പ്രാധാന്യം ഉണ്ട്. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന് ആദ്യം ഓരോ വ്യക്തിക്കും വ്യക്തി ശുചിത്വം വളരെ അത്യാവശ്യം ആണ്. ഓരോ വ്യക്തിയും ശുചിയാകുമ്പോൾ നമ്മുടെ വീടും വൃത്തിയാകും. ഓരോ വീടും വൃത്തിയാകുമ്പോൾ നമ്മുടെ സമൂഹവും വൃത്തിയാകും. വൃത്തിയുള്ള പരിസരത്തിൽ രോഗം പരത്തുന്ന കൊതുക്, ഈച്ച മുതലായ പ്രാണികളും. വൈറസ്, ബാക്റ്റീരിയ എന്നിവയുടെ വ്യാപനവും കുറയും. ഇങ്ങനെ ഏതോരു സാംക്രമിക രോഗത്തെയും പ്രതിരോധിക്കാനാവും. ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കുവാൻ ശാരീരിക ശുചിത്വം വളരെ അത്യവശ്യമാണ്. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുമ്മുകുകയോ, ചുമക്കുകയോ ചെയ്യുമ്പോൾ മൂക്കും വായും ടിഷ്യു, തൂവാല എന്നിവ ഉപയോഗിച്ച് മറക്കുക. മറ്റുള്ളവരുമായി എപ്പോഴും ശാരീരിക അകലം പാലിക്കുക. ഹസ്തദാനം ഒഴിവാക്കുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ വന്നാൽ സ്വയം ചികിത്സയ്ക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണുവാൻ ശ്രമിക്കുക, രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള ഭക്ഷണങ്ങൾ കഴിക്കുക, നന്നായി വെള്ളം കുടിക്കുക, രോഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അവരിൽ നിന്നും നമ്മുക്ക് രോഗം വരാതെ സൂക്ഷിക്കണം.സ്വാഭാവികമായുള്ള രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് ഏതു രോഗത്തെയും പ്രതിരോധിക്കുവാൻ നല്ലത്. രോഗം വന്നിട്ട് ചികില്സയ്ക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ