ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/സാമൂഹ്യദ്രോഹിയല്ല ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാമൂഹ്യദ്രോഹിയല്ല ഞാൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാമൂഹ്യദ്രോഹിയല്ല ഞാൻ


                                         ഞാൻ കൊറോണ വൈറസ് ആണ് എൻെറ മറ്റൊരു പേര് കൊവിഡ് 19. ചൈനയിലാണ് ഞാൻ ജനിച്ചത്.ഞാ നൊരു കൊലയാളിയായതുകൊണ്ട് എന്നെ എല്ലാവർക്കും പേടിയാണ്. ഞാൻ ആളുകളെ സോപ്പിട്ട് പിടിക്കും. എന്നെ അവർക്ക് കാണാൻ കഴിയില്ല അങ്ങനെ ഇടപഴകി അവരുടെ ശാരീ രിക സമ്പാദ്യമെല്ലാം ഞാൻ കവർന്നെ ടുക്കും.അപ്പോൾ അവർക്ക് ജലദോ ഷം, മൂക്കടപ്പ്,തൊണ്ടവേദന ;പനി എന്നീ അസുഖങ്ങൾ ഉണ്ടാകും.മെല്ലെ മെല്ലെ അവരെ ഞാൻ കീഴ്പ്പെടുത്തും .എൻെറ ആ ക്രമണം തടയാനായി കൈകൾ സോപ്പിട്ട്കഴുകിയും അകലം പാലിച്ചും, ജീവിച്ചു നോക്കി മനുഷ്യർ. എന്നിട്ടും ചിലരെ ഞാൻ കൂടെ കൂട്ടി. എത്രയാണെന്നോ ലക്ഷക്കണക്കിന്.... പക്ഷേ ഇപ്പൊ എന്താ സംഭവിച്ചത് ...സമ്പന്ന രാജ്യമായ അമേരിക്കയെ പോലും ഞാൻ വരുതിയിലാക്കി . എന്നാലും ഞാനൊരു ഉപകാരംചെയ്തിട്ടുണ്ട് . തിരിച്ചു പോയാൽ എനിക്ക് സഞ്ചാരമേകിയ രാജ്യങ്ങളിലെ ജന ങ്ങൾക്കെല്ലാം നല്ല വെളിച്ചവും നല്ലആരോഗ്യവും വായുവും ഒക്കെ കിട്ടും .മനുഷ്യർ അത്രയേറെ ഈ രാജ്യങ്ങളൊക്കെ മലീമസമാ ക്കി യിരുന്നു . നാട് നന്നാക്കാൻ എത്തിയ അതിഥിയാണ് ഞാൻ .....

മാജിദ
5 C ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം