ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"പ്രകൃതി അമ്മ "

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്="പ്രകൃതി അമ്മ " <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"പ്രകൃതി അമ്മ "


ചില പ്രകൃതി ദുരന്തങ്ങൾ സാധാരണ ഉണ്ടാകാറുണ്ട്.പക്ഷെ ഈ കാലത്തു കൂടുതലും ഉണ്ടാകാറുള്ളത് മനുഷ്യർ തന്നെ ഉണ്ടാക്കി വയ്ക്കുന്ന ദുരന്തങ്ങളാണ്.അങ്ങനെ ഒരു കഥയാണ് ഇത്.

ഒരിക്കൽ ഒരു സ്ഥലത്തു ഒരു വലിയ കാട് ഉണ്ടായിരുന്നു .ആ കാട്ടിൽ ധാരാളം പക്ഷികളും ,മൃഗങ്ങളും ഉണ്ടായിരുന്നു .പിന്നെ കാട്ടിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ട് ജീവിക്കുന്ന കുറച്ചു മനുഷ്യരും .ഇവർ എല്ലാവരും പ്രകൃതിയോട് ചേർന്നു ജീവിക്കുന്നവരാണ് .പിന്നെ ജീവിക്കാൻ വേണ്ടി ചെറിയ മരങ്ങൾ മുറിച്ചും ,ചെറിയ മൃഗങ്ങളെ കൊന്ന് ,അവരെ വിറ്റു ജീവിക്കും .പക്ഷെ അവർ കഴിക്കുന്നത് കാട്ടിലെ പഴങ്ങളാണ് .

ഇടയ്ക്കു ഒരു ദിവസം കുറച്ചു ആൾക്കാർ ആ കാട്ടിൽ കയറി വന്നു .അവർ വന്നപ്പോൾ കാട്ടിലെ മനുഷ്യർ ചോദിച്ചു, " ആരാ ? എന്താ ഇവിടെ ? " വലിയ കോട്ടും സ്യൂട്ടും ഇട്ട് വന്ന അവർ പറഞ്ഞു ." ഈ കാട് മാറി ഇവിടെ ഒരു ഫാക്ടറി വരാൻ പോവുകയാണ് .അതുകൊണ്ട് മരങ്ങളും മറ്റും മുറിക്കാൻ വന്നതാണ് " .

" മരം മുറിക്കാനോ ?" അത് സാധിക്കില്ല .മരം മുറിക്കുകയും ,കാട് ഇല്ലാതാക്കുകയും ചെയ്താൽ ഒരുപാട് നാശനഷ്ട്ടങ്ങൾ സംഭവിക്കും .പ്രകൃതി അമ്മ കോപിക്കും .അമ്മയെ അനുസരിച്ചിലെഗിൽ ഇവിടം മുടിയും .അപേക്ഷിക്കുകയാണ് ,ഞങ്ങളുടേയും ഈ മറ്റ് ജീവജാലങ്ങളുടെയും താമസ സ്ഥലം ഇല്ലാതാക്കരുത് " .കാട്ടിലെ മനുഷ്യർ കരഞ്ഞ് കൊണ്ട് പറഞ്ഞു.കാടിന്റെ പകുതിഭാഗം അവർ വെട്ടി .മൃഗങ്ങൾ എല്ലാം ഉൾകാട്ടിലേയ്ക്ക് പോയി .കാട്ടിലെ മനുഷ്യർ ഗ്രാമപ്രദേശങ്ങളിൽ പോയി .

നാല് മാസം കഴിഞ്ഞപ്പോൾ കാട് ഉണ്ടായിരുന്ന സ്ഥലത്തു ഒരു ഫാക്ടറി ഉയർന്നു വന്നു .കുറെ നാളുകൾക്ക് ശേഷം ആ സ്ഥലത്തു പ്രളയം ഉണ്ടായി .ഉരുൾ പൊട്ടലിൽ ധാരാളം പേരുടെ ജീവൻ പൊലിഞ്ഞു . ഇതു കണ്ടു നിന്ന ആ കാട്ടിൽ താമസിച്ചിരുന്ന മനുഷ്യർ തമ്മിൽ പറഞ്ഞു." പ്രകൃതി എന്ന അമ്മയുടെ മക്കളായ നമ്മൾ കാണിച്ചു വച്ച വി കൃതികളുടെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ഇനിയെങ്കിലും പ്രകൃതി മാതാവിനെ അനുസരിച്ച് അമ്മയെ ഹിംസിക്കാതെ നല്ല ഒരു ജീവിതം നയിക്കുമെന്ന് എല്ലാ മനുഷ്യരും ഉറച്ച തീരുമാനം എടുക്കണം . അല്ലെങ്കിൽ ഇതുതന്നെ അവസ്ഥ ".

ശ്രീനന്ദ .ഡി
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ