ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതികരിച്ച പ്രകൃതി
പ്രതികരിച്ച പ്രകൃതി
കുറെ നാളുകൾക്ക് ശേഷമാണ് ഉണ്ണി തന്റെ അമ്മയുടെ നാട്ടിലേക്ക് വരുന്നത് .അപ്പൂപ്പനോടും അമ്മുമ്മയോടും ഒത്തു തന്റെ അവധിക്കാലം പങ്കിടാൻ അവനു തിടുക്കമായി .എന്നാൽ നാട്ടിലെത്തിയ ഉണ്ണി കണ്ടതെല്ലാം വേറിട്ട കാഴ്ചകളായിരുന്നു .ലോകത്തു ഒരു പകർച്ചവ്യാധി പിടിപ്പെട്ടിരിക്കുന്നു .അതിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും .എല്ലാവരും ജാഗ്രതയോടെ നീങ്ങാൻ തുടങ്ങി .അപ്പോൾ ഉണ്ണിയുടെ വേനലവധിയും മറ്റുളവരെപ്പോലെ ഒരു കൊറോണാവധിയായി മാറി .എന്നാൽ ഇതിലൊന്നും വിശ്വാസമില്ലെന്നും ഒരു രോഗത്തിനും തന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നുമാണ് അവന്റെ അപ്പൂപ്പന്റെ ഭാവം.വളർന്നു നിൽക്കുന്ന മരങ്ങളെ വെട്ടുകയും ,കുഞ്ഞുസസ്യങ്ങളെ നശിപ്പിക്കുകയും ഒക്കെയാണ് അദ്ദേഹത്തിന്റെ പ്രിയവിനോദം . നല്ലതുപോലെ കുളിക്കാറില്ല .ശരീരമാകെ മുഷിഞ്ഞു മറ്റുള്ളവരെ മടുപ്പിക്കുന്ന തരത്തിലുള്ള പ്രകൃതകാരൻ .എല്ലായിടത്തും ജാഗ്രതയുടെ ചങ്ങലകൾ മുറുകിയപ്പോൾ അപ്പൂപ്പൻ കേരളത്തെ കാണാൻ യാത്രതിരിച്ചു .മൂന്നുനാലു ദിവസങ്ങൾ കഴിഞ്ഞു തിരികെ എത്തിയ അപ്പൂപ്പൻ ഉണ്ണിക്ക് സമ്മാനിച്ചത് കേട്ടാൽ വിറക്കുന്ന ചുമ ആയിരുന്നു .അവധിക്കാലം ഐസൊലേഷൻ വാർഡിൽ കഴിയുന്നഉണ്ണിക്ക് കൂട്ടിന് അപ്പൂപ്പന്റെയും നഷ്ടപ്പെട്ട അവധിക്കാലത്തിന്റെയും ഓർമ്മകളായിരുന്നു .ആ കിടക്കയിൽ കിടന്നു പിഞ്ചുമനസ്സ് പ്രകൃതിയോട് മാപ്പപേക്ഷിക്കുകയാണ് .ഉണ്ണിയെപ്പോലുള്ള ഒരായിരം മനുഷ്യർക്ക് വേണ്ടി ......... ഗുണപാഠം :-മനുഷ്യൻ പ്രകൃതിയോട് ചെയ്‌ത ഭ്രാന്തമായ അഹങ്കാരം പ്രകൃതി തിരികെ മഹാവ്യാധിയായി പെയ്തിറക്കി .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ