ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ഓർമ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ

ഇനിയും മരിക്കാത്ത ഓർമ്മതൻ കടലിൽ
ഞാൻ വിങ്ങി നീറുന്നു
എത്ര ദിനരാത്രങ്ങൾ കടന്നു പോയി
എത്ര സംവത്സരങ്ങൾ എന്നെ തേടിയെത്തി,
എന്ന് എനിക്കറിയില്ല
ഏതോ നിദ്രയിൽ ആണ്ടു പോയ സ്‌മൃതികൾ
വീണ്ടും എന്നെ കുത്തി നോവിക്കുന്നു.
അജ്ഞതയിൽ നിന്നും ഞാൻ ചെയ്തുപോയ
അപരാദത്തിൻ മൊട്ടുകൾ ഇന്ന് ഒരു-
പൂവായി വിടർന്നിരിക്കുന്നു.
ആ പൂവിന്റെ വേദനിപ്പിക്കും
സുഗന്ധം ഒക്കെയും എൻ-
ഹൃദയത്തിൽ പടർന്നു പിടിക്കുന്നു
ഏതോ നീതിന്യായ വ്യവസ്ഥയിൽ
വിശ്വസിക്കും ലോകരൊക്കെയും
കൊത്തി കീറിടാൻ കൊതിക്കും കണ്ണുകളുമായി-
എന്നെ നോക്കിടുന്നു.
അപരാദത്തിൻ ഭാണ്ഡവുമായി
നിൽക്കും എൻ തല താനേ താഴ്‌നിടുന്നു
തൂക്കു കയറിലേക്കടുക്കും മനുഷ്യൻപോൽ
എൻ ഹൃദയം ഭയത്താൽ ഇരുളടഞ്ഞിടുന്നു
ഈ ലോകത്തൊക്കെയും പാപി എന്ന് എന്നെ മുദ്രകുത്താം
എങ്കിലും ഒന്ന് ഞാൻ ചോദിക്കട്ടെ
വിശപ്പ് ഒരു കുറ്റമാണോ ?
വിശപ്പിനാൽ മോഷ്ടിക്കുന്നവൻ പാപിയാണോ ?
അന്ന് ഞാൻ വിശപ്പിന്റെ ആഴം അറിഞ്ഞില്ല
വിശപ്പടക്കാൻ മോഷണം നടത്തും
അവനെ തൂക്കിലേറ്റാൻ ഞാനും കൂട്ടു നിന്നുപോയി
എൻ മനസ്സിൽ എനിക്ക് മാപ്പില്ല
ഇപ്പോഴും എൻ മനസ്സിൽ
ഏതോ ഓർമ്മ തൻ കടലിൽ
ഞാൻ വിങ്ങി നീറുന്നു
 

രാജശ്രീ പി
+1 സയൻസ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത