കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/എന്റെ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ബാല്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ബാല്യം

മറഞ്ഞു പോയ് ബാല്യം, മറന്നു പോയ് ബാല്യം
എൻ മനസ്സിൽ നിന്നകന്നു പോയ് ബാല്യം
മാവിൻ ചുവട്ടിലെ ബാല്യം, കണ്ണിമാങ്ങ-
കടിച്ചൊരെൻ ബാല്യം
മധുരമാണെന്നുമെൻ ബാല്യം ഒരു
നിറമേഴഴകാണു ബാല്യം
കൂട്ടുകെട്ടിൻ കുസൃതിയാൽ മേഞ്ഞാരു
ഓർമ്മത്തിടമ്പാണു ബാല്യം
മഴക്കാറ്റൊടിച്ചിട്ട ചുള്ളികളാൻ കളി-
വീടുകൾ മേഞ്ഞാരു ബാല്യം
കുന്നിക്കുരുമണി വാരിക്കളിച്ചൊരു
കാലമാണെന്നു മെൻ ബാല്യം
പുസ്‍തകതാളിൻ സുഗന്ധം നുകർന്നൊരു
അക്ഷരക്കൂട്ടാണ് ബാല്യം.
 

ലക്ഷ്മി
8 G കെ പി എം എച്ച് എസ് എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകൂളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത