മറഞ്ഞു പോയ് ബാല്യം, മറന്നു പോയ് ബാല്യം
എൻ മനസ്സിൽ നിന്നകന്നു പോയ് ബാല്യം
മാവിൻ ചുവട്ടിലെ ബാല്യം, കണ്ണിമാങ്ങ-
കടിച്ചൊരെൻ ബാല്യം
മധുരമാണെന്നുമെൻ ബാല്യം ഒരു
നിറമേഴഴകാണു ബാല്യം
കൂട്ടുകെട്ടിൻ കുസൃതിയാൽ മേഞ്ഞാരു
ഓർമ്മത്തിടമ്പാണു ബാല്യം
മഴക്കാറ്റൊടിച്ചിട്ട ചുള്ളികളാൻ കളി-
വീടുകൾ മേഞ്ഞാരു ബാല്യം
കുന്നിക്കുരുമണി വാരിക്കളിച്ചൊരു
കാലമാണെന്നു മെൻ ബാല്യം
പുസ്‍തകതാളിൻ സുഗന്ധം നുകർന്നൊരു
അക്ഷരക്കൂട്ടാണ് ബാല്യം.