ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/ രാക്ഷസനും മോളിയും.

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാക്ഷസനും മോളിയും. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാക്ഷസനും മോളിയും.

ഒരിടത്തൊരു കുടിലിൽ ഒരു കൃഷിക്കാരൻ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു. അവളുടെ പേര് മോളി എന്നായിരുന്നു. കൃഷിക്കാരായിരുന്നെങ്കിലും അവർക്ക് ഭക്ഷണം കുറവായിരുന്നു. ഒരു ദിവസം അവളുടെ അമ്മയും അച്ഛനും രാത്രി പറഞ്ഞു "നമ്മളുടെ മകൾക്ക് ആവശ്യമുള്ള ഭക്ഷണം ഇവിടെ ഇല്ല അതു കൊണ്ട് നമ്മൾ എന്ത് ചെയ്യും? ". ഇതെല്ലാം മോളി കേൾക്കുണ്ടായിരുന്നു. അമ്മയും അച്ഛനും ഉറങ്ങിയ ശേഷം അവൾ കുടിലിൽ നിന്ന് ഇറങ്ങി ഓടി. അവൾ ഓടിയോടി ഒരു കുടിലിന്റെ മുമ്പിൽ എത്തി. അതൊരു രാക്ഷസന്റെ വീടായിരുന്നു. അതിനടുത്തു തന്നെ വലിയൊരു മാവും ഒരു ആപ്പിൾ മരവും അവൾ കണ്ടു. അവൾ ആ വീടിന്റെ കതകിൽ മുട്ടി. അപ്പോൾ ഒരു രാക്ഷസി കതക് തുറന്നു. "എനിക്ക് കൊറച്ചു പഴങ്ങൾ തരുമോ? " അവൾ ചോദിച്ചു."നീ കൈ കഴുകിയോ മോളൂ?"രാക്ഷസി ചോദിച്ചു." ഇല്ല അതെന്തിനാ, എന്റെ കയ്യിൽ അഴുക്കൊന്നും ഇല്ലല്ലോ? "മോളു പറഞ്ഞു. അയ്യോ, മോളെ കൊറോണക്കാലമല്ലേ പുറത്തു പോയി വരുമ്പോൾ ഒക്കെ കൈ സോപ്പും കൊണ്ട് കഴുകണം. മുഖത്തു മാസ്ക്കും വേണം ". അപ്പോഴാണ് അവൾ രാക്ഷസിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത്. അവർ കറുത്ത ഒരു തുണി കൊണ്ട് വായയും മൂക്കും കെട്ടിയിരുന്നു." അതാ മുറ്റത്ത്‌ അതാ ഒരു പൈപ്പ് അതിനു അടുത്ത് സോപ്പ് ഉണ്ട് നന്നായി കഴുകി വാ".അവർ പുറത്തേക്ക് കൈ ചൂണ്ടി. "ഓ.... ഞാൻ കഴുകി കൊള്ളാം". കൈ കഴുകിയ അവളെ രാക്ഷസി അകത്തേക്ക് കൊണ്ട് പോയി. നല്ലവരായ രാക്ഷസി അവൾക്ക് ധാരാളം പഴങ്ങൾ നൽകി. അവൾ പഴങ്ങളുമായി വീട്ടിലേക്ക് പോകുമ്പോൾ രാക്ഷസൻ അവളെ കണ്ടു. രാക്ഷസൻ അവളുടെ പിന്നാലെ ഓടി. അപ്പോൾ അവൾ അവിടെ ഒരു പാലം കണ്ടു. അവൾ പാലം മുറിച്ചു കടന്നു. അവൾ ഓർത്തു ഈ പാലം ഉറപ്പില്ല അതിനാൽ രാക്ഷസൻ ഇതിൽ ഒന്ന് കാലു വെച്ചാൽ താഴേക്ക് വീഴും. "ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വാ ". അവൾ രാക്ഷസനോടു പറഞ്ഞു. ഇത് കേട്ടതോടെ രാക്ഷസനു ദേഷ്യം വന്നു. അവൻ ഓടി വന്നു പാലത്തിൽ ഒന്നു കാൽ വെച്ചതും രാക്ഷസനും പാലവും താഴേക്കു വീണു. അങ്ങനെ അവൾ രക്ഷപ്പെട്ടു പഴങ്ങളുമായി ഓടുമ്പോൾ ഒരു വിളി കേട്ടു. മുന്നോട്ട് നോക്കിയപ്പോൾ അവളുടെ അച്ഛനും അമ്മയും വരുന്നത് കണ്ടു. അവൾ ഓടി ചെന്ന് അവരെ കെട്ടിപിടിച്ചു. എന്നിട്ട് അവർക്ക് മാമ്പഴവും ആപ്പിളും നിറഞ്ഞ കുട്ട നൽകി അവരോടൊപ്പം സന്തോഷതോടെ വീട്ടിലേക്കു മടങ്ങി.

FATHIMA SANA.M
2 A ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ