സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ ഒരുമയുടെ അതി ജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ അതി ജീവനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയുടെ അതി ജീവനം

ഒരിടത്ത് ഒരു അച്ഛനും, അമ്മയും ഉണ്ടായിരുന്നു അവർക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നു ഒരാൾ സുനി ഒരാൾ ബിനു ഇവരിൽ ബിനു ദുബായിൽ ആണ്. ബിനുവിന്റെ വീടിന്റെ അടുത്ത വീട്ടുകാരനാണ് ബിനുവിനെ ദുബായിൽ കൊണ്ടുപോയത് സുനി ആണ് അച്ഛനെയും അമ്മയെയും നോക്കുന്നത്. ബിനു വിഷു ആഘോഷിക്കാൻ ദുബൈലിൽ നിന്ന് നാട്ടിലേക്ക് വന്നപ്പോൾ എയർപോർട്ടിലെ പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു 14 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷം രോഗം ഇല്ലെങ്കിൽ വീട്ടിലേക്ക് വിടാം. നിരീക്ഷണത്തിൽ കഴിഞ്ഞ് രോഗം ഇല്ലെന്ന് സ്ഥിതീകരിച്ചു. ബിനു വീട്ടിലേക്ക് പോയി. രണ്ട്, മൂന്നു ദിവസം കഴിഞ്ഞപ്പോൾ ബിനുവിന് ഒരു പനിയും ചുമയും അനുഭവപെട്ടു. ബിനുവിന്റെ അച്ഛൻ പറഞ്ഞു ഒരു മാസ്ക് വെച്ച് കൊണ്ട് ആശുപത്രിയിൽ പോയിൻപരിശോധിച്ചു നോക്കു ബിനു പരിശോദിച്ചു നോക്കി രോഗം സ്ഥിതീകരിച്ചു പനിയും ചുമയും ജലദോഷം വും കോറോണയുടെ ലക്ഷണങ്ങളാണ്. ബിനു രോഗത്തെ പ്രതിരോധിക്കുകയും ഡോക്ടർമാരുടെ ചികിത്സയും ബിനുവിനെ രോഗത്തിൽ നിന്ന് മുക്തൻ ആകാൻ സഹായിച്ചു. മുപ്പത്തിആർ ദിവസത്തിനു ശേഷം രോഗവിമുക്തനായി വീട്ടിലേക്കു പോയി. വീട്ടിൽ ചെന്ന് വീട്ടിൽ ഉള്ളവരോട് പറഞ്ഞു പുറത്ത് പോയി തിരിച്ചു വരുമ്പോൾ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. പുറത്ത് പോയാൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആശുപത്രിയിൽ പോയി ചികിത്സ നേടണം. ബിനുവും കുടുംബവും പ്രാർത്ഥനയോടെ വിഷു കാലത്തെ വരവേറ്റു

ഗുണപാഠം : ഒരുമ ഉണ്ടെങ്കിൽ എന്തിനെയും അതിജീവിക്കാം

അഖിൽ സജി
8B സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ