Schoolwiki സംരംഭത്തിൽ നിന്ന്
ഉണർവാം പരിസ്ഥിതി
അവധിക്കാലം നല്ല സുഖകരമാക്കുവാൻ
ഒരുമിച്ച് അലസത കൈവെടിഞ്ഞീടാം
പരിസ്ഥിതി സംരക്ഷിക്കാം
പരിസരം വൃത്തിയാക്കാം
ഒരുമിച്ച് അങ്കണത്തിൽ ഒത്തുചേർന്നീടാം
കൊച്ചുകൊച്ചു മരങ്ങളും ചെടികളും
ഒത്തുചേർന്നങ്കണത്തിൽ ചേർത്ത് വെച്ചീടാം
പച്ചയാർന്ന ഭൂമിനൽകുംശുദ്ധവായു ശ്വസിച്ചീടാം.
വിഷം ചേർന്ന ഭക്ഷണത്തെ അകറ്റീടുവാൻ
ഒരു കൊച്ചു കൃഷിത്തോട്ടം ഇടവരുത്തീടും
കൊച്ചു കൃഷിത്തോട്ടം ഒന്നൊന്നായി നിൽക്കുമ്പോൾ
പരിസ്ഥിതി ആകമാനംപൂത്തുലഞ്ഞീടും
പൂത്തുലഞ്ഞ പ്രകൃതിയിൽ വിളയാടി കളിക്കട്ടെ
ഒരു തേൻ ജീവജാലകൂട്ടരെല്ലാം.
|