എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/വിസ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
വിസ്മയം

വഴി നീളെ കണി വെച്ച് ചായും മരങ്ങൾ
ഇടതൂർന്നിടതൂർന്നുറങ്ങും മലകൾ
സായാഹ്നസൂര്യൻ തൻ ഭാവമോ ധന്യം
അലകളിലായൊഴുകുന്ന ജലമോ രത്‌നം
ശിഖരങ്ങളിൽ തോരണം പോൽ ആവാസകേന്ദ്രം
ഉത്തുംഗ ഭാവത്തിൽ നിറയുന്ന മേഘം
ആകാശ വീഥികളിലെ വാഹനമോ പക്ഷി
ആകാശം തൊടുവാനായി ശ്രമിക്കും മനുഷ്യൻ
മരതക കാഞ്ചി പോൽ തിളങ്ങും പുൽകൾ
പ്രഭാത നിദ്രകൾ തൻ ആഗമനം ശുഭം
സൂര്യ ചന്ദ്ര പ്രഭയോ മാണിക്യ മാല
സർവവും പ്രകൃതിതൻ മായാവിസ്മയം..

ആദിത്യൻ റ്റി.ജി
8 എ എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത