എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

എൻെറ സ‍ുന്ദരഗ്രാമം

എൻെറ സ‍ുന്ദരഗ്രാമം

വാനിൽപ്പാറി നടക്ക‍ുമ്പോൾ
കാഴ്‍ചകളനവധി കണ്ടു ഞാൻ
ചേലൊത്ത നാട്ടിൻപുറത്തെ
കാഴ്‍ചകൾ ചൊല്ലാം കേട്ടോള‍ൂ
      കാകാ പാട‍ും കാക്കകള‍ും
      ക‍ൂക‍ൂ പാട‍ും ക‍ുയില‍ുകള‍ും
      മാടത്തകള‍ുംമൈനകള‍ും
      ക‍ുറ‍ുകി പാട‍ും പ്രാവ‍ുകള‍ും
തോട‍ും പ‍ുഴയ‍ും കാട‍ും മേട‍ും
പ‍ൂത്ത‍ുലയ‍ും പ‍ൂക്കൈതകള‍ും
തെറ്റിച്ചെടിയ‍ും ജമന്തികള‍ും
കാറ്റത്ത‍ുലയ‍ും താഴ്‍വരയ‍ും
     പച്ചപട്ട‍ുവിരിച്ച പാടത്താല‍ും
    തെങ്ങിൻവാഴത്തോട്ടത്താല‍ു‍ം
    ഒത്ത‍ുവിളങ്ങ‍ും എൻെറ ഗ്രാമം
    എന്തൊര‍ു സ‍ുന്ദരി മണവാട്ടി
 

അ‍‍ഞ്ചന എ എസ്
4 എ എം എസ് സി എൽ പി എസ് കണ്ണൻകോട്
ബാലരാമപ‍ുരം ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത