സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <center> <poem> ആദ്യമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ആദ്യമായ് ഇതാ കേരളത്തിൽ ഒരു പുതിയ വൈറസ്സ് വന്നിരിക്കുന്നു.
കരയുന്നു അലതല്ലി മനുഷ്യവർഗ്ഗം .
പല പല രാജ്യങ്ങളിൽ കൂടി
കടന്നു വന്നിരിക്കുന്നു
ഈ പകർച്ചവ്യാധി.
വിജനമായിക്കിടക്കുന്നു
രാജ്യങ്ങളും ദേശങ്ങളും .
അതു ഭൂമിയെ വിഴുങ്ങുന്നു
പെരുകുന്നു കൊറോണ
ചെറുത്തു നിൽപ്പിനായി
മനുഷ്യൻ ഓടുന്നു.
എന്തിനും മുൻപിലായി അമരം
പിടിക്കുവാൻ നമ്മുടെ
മന്ത്രിയും ഷൈലജ ടീച്ചറും.
വരികയായി മനുഷ്യ ജീവനെ
രക്ഷിക്കാൻ പൊരുതുന്ന
മാലാഖമാർ പോലീസുകാർ.
വെള്ളയും കാക്കിയും ഒന്നിച്ച്
പ്രതിരോധ മാർഗ്ഗങ്ങളും
ശുചിത്വ പാലനങ്ങളും
തീർത്ത കോട്ടയിൽ കുടുക്കി
നാം കൊറോണ എന്ന വൈറസ്സിനെ.
കേരളമെന്ന എൻ്റെ നാട്
ഞാൻ പിറന്ന എൻ്റെ നാട്
അതിജീവനത്തിൻ്റെ നാട്.
ജാതി മത ഭേദമന്യേ പിടിച്ചുകെട്ടും
പ്രളയത്തേയും കൊറോണയേയും
മറക്കുകില്ല ഞങ്ങളൊരിക്കലും
കൊറോണയെന്ന വൈറസ്സിനെ
ശുചിത്വമാണ് മുഖ്യം.
ശുചിത്വമാണ് പ്രധാനം.
 

മെറിൻ സോജൻ
5 B സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത