ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/രാമുവിനു പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= രാമുവിനു പറ്റിയ അമളി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമുവിനു പറ്റിയ അമളി
       രാമു വളരെ മിടുക്കനായ ഒരു കുട്ടിയായിരുന്നു. പക്ഷെ അവൻ പലപ്പോഴും അമ്മയെ അനുസരിക്കില്ലായിരുന്നു. രാവിലെയും രാത്രിയും പല്ലു തേയ്ക്കാൻ പറഞ്ഞാൽ അവൻ കേൾക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിൽ ഒരു പരീക്ഷ നടന്നു. ആ പരീക്ഷയിൽ ജയിച്ചാൽ മറ്റൊരു സ്കൂളിൽ വെച്ച് നടക്കുന്ന ഫൈനൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ അവസരം കിട്ടും. വളരെ മിടുക്കനായ രാമു സ്കൂളിൽ നടന്ന പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരനായി വിജയിച്ചുകൊണ്ട് വീട്ടിലെത്തി. 
                                          അടുത്ത ദിവസമാണ് ഫൈനൽ പരീക്ഷ. സ്കൂളിൽ നിന്ന് കുറച്ചകലെ മറ്റൊരു സ്കൂളിൽ വെച്ചാണ് പരീക്ഷ. വൈകിട്ട് അവൻ വലിയ സന്തോഷത്തിലായിരുന്നു. രാത്രി അവൻെറ അച്ഛനും അമ്മയും രാമുവിന് ഇഷ്ടമുള്ള പലഹാരങ്ങൾ നൽകി. അവരും വലിയ സന്തോഷത്തിലായിരുന്നു. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞപ്പോൾ വലിയ ഒരു ശബ്ദം കേട്ട് അമ്മ ഓടിയെത്തി. പല്ലുവേദന കാരണം രാമു നിലവിളിക്കുകയാണ്.
                                            അവർ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. പല്ലു മുഴുവൻ പുഴുതുരന്ന് പോടായിരിക്കുന്നു എന്ന് ഡോക്ടർ പറഞ്ഞു. നേരം വെളുത്തപ്പോഴും അവൻെറ വേദന കുറഞ്ഞില്ല. പല്ല് എടുത്ത് കളയണമെന്ന് ഡോക്ടർ പറയുന്നതു കേട്ട് രാമു ഞെട്ടി. എന്നും പല്ലു തേയ്ക്കാത്തതാണ് വേദനയ്ക്ക് കാരണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാൻ പറ്റാത്തത് രാമുവിന് വളരെ വിഷമമായി. അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.......

അഖിലേഷ് ചന്ദ്രൻ
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ