Schoolwiki സംരംഭത്തിൽ നിന്ന്
മഴ
മഹാമാരിക്കു ശേഷം. ഒരു മഴ വരുന്നുണ്ട്;
മണ്ണിന്റെ കൈകൾ
വൃത്തിയായി കഴുകാൻ.
ഒരു മഴ വരുന്നുണ്ട്;
അഴുക്കുകളൊക്കെ
അലക്കി വെളിപ്പിക്കാൻ.
ഒരു മഴ വരുന്നുണ്ട്;
ഒരു കുടക്കീഴിൽ
നമ്മെ ഒരുമിച്ചു നിർത്താൻ
ഒരു മഴ വരുന്നുണ്ട്;
പച്ചയിൽ പൂക്കളാൽ
കവിത രചിക്കാൻ
ഒരു മഴ വരുന്നുണ്ട്;
പുത്തനുടുപ്പും
പുസ്തകങ്ങളുമായി
എന്നെ വിദ്യാലയത്തിലേക്ക് വിളിക്കാൻ .
|