ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/കുറുക്കനുപറ്റിയ അമളി

13:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുറുക്കനുപറ്റിയ അമളി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറുക്കനുപറ്റിയ അമളി

ഒരു കാട്ടിൽ ബിട്ടു എന്നുപേരുള്ള പാവത്താനായ ഒരു മുയൽക്കുട്ടൻ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ ബിട്ടു ഒരു സഞ്ചിയുമായി കാരറ്റ് തോട്ടത്തിേയ്ക്ക് പോവുകയായിരുന്നു. പെട്ടന്ന് ഒരു കുറുക്കൻ ദൂരെ നിന്ന് ബിട്ടുവിനെ കണ്ടു. ഇവനെ പിടിക്കാം കുറക്കൻ ഓട്ടമായി. ഇതു കണ്ട ബിട്ടു പേടിച്ചോടി. അയ്യോ ; ഒടുവിൽ അവൻ ഒരു ജിറാഫിൻെറ അടുത്തെത്തി. പേടിക്കേണ്ട എൻെറ കഴുത്തിലേയ്ക്ക് ചാടിക്കയറിക്കോ ജിറാഫ് തലതാഴ്ത്തികൊടുത്തു. വൈകാതെ കുറുക്കൻ ഓടി അവിടെയെത്തി. ങേ അതാ ജിറാഫിൻെറ കഴുത്തിൽ മുയൽ.ചേട്ടാ സുഖമല്ലേ മയൽ കുറുക്കനോടു ചോദിച്ചു.അതുകേട്ട് നാണിച്ചുപോയ കുറുക്കൻ ഒറ്റയോട്ടം. ബിട്ടു ജിറാഫിന് നന്ദി പറ‍ഞ്ഞ് വീട്ടിലേയ്ക്കു പോയി.

സന എസ് രഞ്ജിത്ത്
2A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ