എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പറമ്പിലെ നിധി
പറമ്പിലെ നിധി
ഒരു ഗ്രാമത്തിൽ രാമൻ എന്നയാൾ താമസിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേരാണ് ലക്ഷ്മി. അവർക്ക് വലിയ ഒരു പറമ്പുണ്ടായിരുന്നു.അത് മുഴുവൻ കാടും മുള്ളുമെല്ലാമായിരുന്നു.അത് വെട്ടി അവിടെ ഒരു വീടു വെയ്ക്കാനായിരുന്നു അവരുടെ ഉദ്ദേശ്യം. അങ്ങനെ അവർ കാട് വെട്ടാൻ ആളുകളെ ഏർപ്പാട് ചെയ്തു. പക്ഷേ കാട് വെട്ടാനും മരം മുറിക്കാനും ആരും വന്നില്ല. പിന്നെ വരാം പിന്നെ വരാം എന്ന് പറഞ്ഞ് ദിവസങ്ങൾ പോയി. അപ്പോൾ രാമന് ഒരു ബുദ്ധി തോന്നി, അത് അയാൾ നാട്ടുകാരോട് പറഞ്ഞു. ആ സമയം തന്നെ എല്ലാവരും കൂടി വന്ന് രാമൻ്റെ പറമ്പിലെ കാടൊക്കെ വൃത്തിയാക്കി 'പിന്നീട് അവിടെ രാമനും ലക്ഷ്മിയും വീട് വെച്ച് സുഖമായി ജീവിച്ചു . കൂട്ടുകാരേ....ആ ബുദ്ധി എന്താണെന്ന് അറിയേണ്ടെ, "എൻ്റെ പറമ്പിൽ നിധിയുണ്ടായിരുന്നു."
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നുർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ