ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/മഴയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴയുടെ നൊമ്പരം | color= 5 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയുടെ നൊമ്പരം



എവിടെയെനിക്കൊരിടം
എവിടെയെനിക്കൊരിടം
നൊമ്പരത്തിൻ നെരിപ്പോട്
എരിഞ്ഞേരിഞ്ഞ കലുന്നു .

മഴയായ് പെയ്തിറങ്ങുന്ന തുള്ളിതൻ
മനസ്സിൻ നൊമ്പരം ആരറിഞ്ഞു
നമുക്കൊന്നിനും നേരമില്ല
ഭൂമിയെ നെഞ്ചേറ്റാൻ ആരുമില്ല .

കാടില്ല ,മരമില്ല,മണ്ണില്ല ,ജലമില്ല
നാമെന്തിനറിയണം മഴയുടെ നൊമ്പരം
തുള്ളിയായ് വീഴുന്ന എന്റെ നൊമ്പരം
എവിടെയെൻറെ പുഴകൾ ,നദികൾ ,കുളങ്ങൾ
എനിക്ക് ചേക്കേറുവാൻ ഇടമില്ലയോ

യാത്ര തുടങ്ങുമ്പോഴെ വിട പറയുന്നവൾ
മിണ്ടാ പ്രാണിയെന്നു കരുതി നാം
അവളുടെ മാന്യതയുടെ മുഖംമൂടി വലിച്ചെറിയുമ്പോൾ
നൽകേണ്ട വിലയെന്തെന്നറിഞ്ഞുവോ നിങ്ങൾ?
 

ആൻ മരിയ കെ പി
10 B ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത