ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗവും ചെറുത്തുനിൽപ്പും

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗവും ചെറുത്തുനിൽപ്പും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗവും ചെറുത്തുനിൽപ്പും

ഇന്ന് ലോകമാകെ ഭീതിയിലാണ് . ലോകത്താകെ പിടിച്ചുകുലുക്കിയ ഒരു വൈറസിന്റെ പേരിൽ ഞങ്ങൾ കുട്ടികൾക്കു പോലും ഞങ്ങളുടെ വിദ്യാലയ മുറ്റത്ത് കടക്കാൻ അനുവാദമില്ല. അവധിക്കാലത്ത് അടക്കപ്പെട്ട പുസ്തക കെട്ടുകൾ മാറ്റി വെച്ച് നമ്മുടെ പാരിസ്ഥിതി എന്ന വിഷയത്തെ പറ്റി ഒരു ലേഖനം തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഒരു ദിനം വരുന്നുണ്ട് . ജൂൺ 5 പരിസ്ഥിതി ദിനമായി എല്ലാവരും ആഘോഷിക്കുന്നു. പക്ഷേ നമ്മുടെ പരിസരം വൃത്തികേട് ആകാതിരിക്കാൻ നമുക്ക് തോന്നാറില്ല. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് എപ്പോഴും വഴക്കാണ്. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണിത്. എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇത് ഒരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജീവി വർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട പുലരാൻ ആകില്ല. ഒരു സസ്യത്തിന് നില നിൽപ്പിന് മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയുടെ ചൂടും, തണുപ്പും, കാറ്റുമേൽക്കാനാകാതെയും അത് ഉൾക്കൊള്ളാതെയും മനുഷ്യർക്ക് പുലരാൻ ആകില്ല.

പരിസ്ഥിതിയ്ക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ്. നിരവധി രൂപത്തിൽ ഉണ്ടാകുന്ന മലിനീകരണമാണ് ആദ്യത്തേത്. ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം എല്ലാം ആ വിഭാഗത്തിൽ പെട്ടതാണ് പ്ലാസ്റ്റിക് പോലെയുള്ള ഖര പദാർത്ഥങ്ങളും വലിച്ചെറിയുന്ന ചവറുകളും മണ്ണിനെ നശിപ്പിക്കുന്നു. ജൈവ ഘടനയിൽ തന്നെ മാറ്റം വരുത്തുന്ന ഒന്നാമത്തേതാണ് പ്ലാസ്റ്റിക്. പാതയോരങ്ങളെയും, പുഴകളെയും, തോടുകൾ തുടങ്ങിയവ നശിപ്പിക്കാൻ നമുക്ക് ഒരു വിഷമവുമില്ല. റോഡിന് ഇരുവശത്തും മാലിന്യങ്ങൾ വലിച്ചെറിയാൻ ഒരു മടിയുമില്ല . അന്തരീക്ഷം തികച്ചും മലിനമായിരിക്കുന്നു. ഒരു മഴ പെയ്താൽ ഭൂമിയുടെ പരിസ്ഥിതിയുടെ മോശം കാരണം രോഗങ്ങൾ നമ്മെ തേടിയെത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ അവസ്ഥ വളരെ ഖേദകരം തന്നെയാണ്. എൻഡോസൾഫാൻ പോലത്തെ കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന് ജലത്തിന്റെ ഓക്സിജന്റെ അളവ് നശിപ്പിക്കാനുള്ള കഴിവ് കൂടുതലാണ്. വൻ വ്യവസായശാലകൾ പുറത്ത് വിടുന്ന പുക പോലും നമ്മുടെ അന്തരീക്ഷം മലിനപ്പെടുത്തുന്നു. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് തകർക്കുന്നത് എന്ന് നാം ഓർക്കണം

മുഹമ്മദ് നിഹാൽ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം