ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സ്വപ്നം | color= 5 }} <center> <poem> എന്നെ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം

എന്നെ നിനക്കറിയില്ല പക്ഷെ നീ
അറിയുന്നു എന്നിലെ ചിന്തകൾ നല്ലപോൽ
നിശയുടെ യാമങ്ങളിലെപ്പോഴോ നീവരും
എന്നു ഞാൻ എപ്പോഴും മോഹിച്ചുരുന്നല്ലോ

മനസെന്ന ജാലക വാതിലിലൂടെ ഞാൻ
നിന്നെ തിരിയാത്ത രാത്രികളില്ലല്ലോ
എങ്കിലും നീ എന്നെ നോക്കാതിരുന്നില്ലേ
കണിക പോലും സ്നേഹം ഉള്ളിലൊതുക്കാതെ

നിന്നിലെ സ്നേഹം കൊതിച്ചിരുന്നല്ലോ ഞാൻ
നീ വന്നതോ പക്ഷെ ഭയാനകമായ്
നിശീഥിനിയുടെ നിശബ്ധതയിലെപ്പോഴോ
നിനക്കായ് കേണിരുന്നല്ലോ പലവുരു

ബാല്യ കാലത്തിലെന്നമ്മ പഠിപ്പിച്ച
പ്രാർത്ഥന ഒന്നായ് നിനക്കായ് ചൊല്ലി ഞാൻ
എന്നിട്ടുമെന്തേ പരിഭവിച്ചല്ലയോ നീ
നിൽക്കുന്നു എൻ മാനസ ജാലക വാതിലിൽ


നിദ്രയിൽ കാണുന്ന നീയല്ല യാഥാർഥ്യം
എന്നു തിരിച്ചറിയുന്നു ഞാൻ ഇന്നുമേ
നിദ്രാവിഹീനമായ് നീ വന്നു ചേരുകിൽ
ജീവിത ഉന്നതി സാധ്യമാകും
 

കല്യാണി അജിത്കുമാർ
8 A ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത