ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും



പ്രാചീനകാലംമുതൽനമ്മുടെപൂർവ്വികർശുചിത്വത്തിന്റെകാര്യത്തിൽ ഏറെശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരവുമായിബന്ധപ്പെട്ട തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവി കർ. ആരോഗ്യം പോലെ തന്നെ വ്യക്തികള്ക്കായാലുംസമൂഹത്തിനായാലുംശുചിത്വംഏറെപ്രാധാന്യമുള്ളതാണ്.മാത്രമല്ലആരോഗ്യാവസ്ഥ ശുചിത്വവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.


ആരോഗ്യ വിദ്യാഭ്യാസ മേഖലക ളിൽ മുൻപന്തി യിൽ നില്ക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും ശുചിത്വത്തിൻറെ കാര്യത്തിൽ നാം ഏറെ പുറകിലാ ണെന്ന് ക ൺതുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തി ൽ പ്രധാന്യം കൽപ്പി ക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതുശുചിത്വത്തിലും ആ പ്രധാന്യം കൽപ്പിക്കുന്നില്ല.ഇത് നമ്മുടെ ബോധ നിലവാരത്തിൻറെയും പ്രശ്നമാണ്.

ആരും കാണാതെ മാലിന്യം നിറത്തുവക്കിലിടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരൻറെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുവെള്ളം രഹസ്യമായി ഓടയിലേക്കൊഴുക്കുന്ന മലയാളി തൻറെ കപട സാംസ്കാരിക മൂല്യബോധത്തിൻറെ തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥ തു ടർന്നാൽ മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരാകും. ഈ അവസ്ഥക്കു മാറ്റം വന്നേ പറ്റൂ.

പരിസ്ഥിതി ശുചിത്വം

ശുചിത്വമെന്നാൽ വ്യക്തികളുംഅവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷ വും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ്.അതിനാൽ വ്യക്തി ശുചിത്വം വളരെ പ്രധാന്യം അർഹിക്കുന്നു. ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണം നടത്തി യാൽ മാത്രമേ പരിസര ശുചിത്വം നമുക്ക് സാധ്യമാവുകയുള്ളൂ.ഗാർഹിക മാലിന്യങ്ങൾ വാഹനങ്ങളിലെ പുക വ്യവസായശാലകൾ ,ഫാക്ടറികളിലെ മാലിന്യ ങ്ങൾ എന്നിവ പ്രകൃതിയെ മാലിനമാക്കുന്നു. മനുഷ്യന്റെ ബുദ്ധിശൂന്യമായ പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ സന്തുലിതവസ്ഥ നഷ്ടപ്പെടുന്നു.

	അമൂല്യമായ പ്രകൃതിവിഭവമാണ് ജലം.മനുഷ്യ ജീവിതം നിലനിറുത്തു

ന്നതിനു ഇത് അനിവാര്യമാണ് .പ്രകൃതിയുടെ ശുദ്ധജല കലവറകളായ നദി കൾ ,പുഴ കൾ,തണ്ണീർത്തടങ്ങൾ മുതലായവ മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയുന്നതിലൂടെ മലിനമാകുന്നു.ഇങ്ങനെ മലിനമാക്കപ്പെടുന്ന ജലം വിവിധ ആവശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിക്കുമ്പോൾ പലതരത്തുള്ള പകർച്ച വ്യാധി കൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.

വനങ്ങൾ വെട്ടിനശിപ്പിക്കുക ,പ്രകൃതിവിഭവങ്ങൾ അമിതമായി ഉപയോഗിച്ച് അതിൻറെ ലഭ്യത നഷ്ടമാക്കുക ,കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെമണ്ണ് മലിനമാക്കുക,ജലാശയങ്ങളിലെ മണൽ അമിതമായി ഊറ്റുക ,ജലാശയങ്ങൾ മാലിന്യ കൂമ്പാരമാക്കുക,വയലുകൾ നികത്തി വീടുകളും വ്യവസായശാലകളും നിർമിക്കുക,ഇവയെല്ലാം പരിസ്ഥിതിയുടെ താളം തെറ്റുന്നതിന് കാരണമാകുന്നു.

പരിസ്ഥിതിയെ ശുചിത്വ മില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു ഉദ:കോളറ,ടൈഫോയിഡ്,മലമ്പനി,ചിക്കൻഗുനിയഎന്നിവ.പരിസരശുചി ത്വം പാലിക്കുന്നതിലൂടെ പരിസ്ഥിതിജന്യ രോഗ ങ്ങൾ ഒരുപരിധി വരെ തട യാനാവും. ശക്തമായ മഴയ്ക്കുശേഷം പ്ലാസ്റ്റിക്കുകളിലും ഇലകളിലും ചിരട്ടകളിലും തങ്ങിനിൽക്കുന്ന മലിന ജലം കൊതുകു കൾ പെരുകുന്നതിന് കാരണമാകുന്നു. അതിനാൽ വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പരിസര ശുചിത്വം പാലിക്കേണ്ടതാകുന്നു.

രോഗ പ്രതിരോധം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേ ക്കാൾ ഉചിതമാണ് രോഗ പ്രതിരോധം. രോഗ പ്രതിരോധം ദീർഘായുസ്സിൻറെ താക്കോൽ ആണ്. എന്താണ് രോഗ പ്രതിരോധം. ബാക്ടീരിയ, വൈറസ്, പൂപ്പൽ എന്നിവ അടങ്ങുന്ന രോഗാണു വൃന്ദം വിഷമയമായ അന്യ വസ്തു ക്കൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചേരുക്കുന്നതിനു വേണ്ടി മനുഷ്യ ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആണ് രോഗ പ്രതിരോധ വ്യവസ്ഥ എന്ന് പറയുന്നത്.

രോഗ പ്രതിരോധത്തിനുള്ള മു ൻ കരുതൽ നമ്മിൽനിന്നുതന്നെ തുടങ്ങേണ്ടതായുണ്ട്. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, കൂടാതെ പഴമക്കാർ ചെയ്തുവന്നതുപോലെ പുറത്തുപോയിട്ട് വീടിനു ള്ളിൽ കയറുന്നതിന് മുൻപായി കൈ കാലുക ൾ കഴുകുന്നത് നാം ശീലമാക്കണം. ഔഷധഗുണമുള്ള ചെടിക ൾ നട്ടുപിടിപ്പിക്കണം. പച്ചക്കറി തോട്ടങ്ങ ൾ നട്ട് അവ ഉപയോഗിക്കുന്നതിലൂടെ വിഷമയമായ പച്ചക്കറികളുടെ ഉപയോഗം കുറക്കുന്നതിനും രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കുന്നതിനും സാധിയ്ക്കും.

കുറച്ചുസമയം കൊണ്ട് തന്നെ രോഗകാരികളെ കണ്ടുപിടിക്കാ ൻ കഴിയുന്ന സംവിധാനം ഇന്ന് നിലവിൽ ഉണ്ട്. രോഗ പ്രതിരോധ സംവിധാനം കാര്യക്ഷമം അല്ലാതാകുമ്പോ ൾ അപകടകരവും ജീവന് ഭീഷണിയുമാകുന്ന രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ശരിയായ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാ ൽ പലതരത്തിലുള്ള രോഗങ്ങളെ നമുക്ക് തടയാനാകും.


ജിൻസാ എസ് ജെ
6 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം