അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ ഒരിറ്റു അന്നം പരതുന്ന തെരുവു പട്ടിക്കുമുണ്ടൊരു കാര്യം പറയാൻ കുളകടവിൽ നിന്നും നീട്ടി ശ്വാസമെടുക്കുന്ന ഗോമാതാവിനുമുണ്ടൊരു കാര്യം പറയാൻ കൊക്കുകൾ ചൊടിപ്പിച്ച് മർത്യരെ നോക്കി മുറുക്കുന്ന പക്ഷിക്കുഞ്ഞിനുമുണ്ടൊരു അമർഷം അറബികടലിനക്കരെ നിന്നെത്തുന്ന മന്ദമാരുതനുണ്മുണ്ടൊരു കാര്യം പറയാൻ വിരിമാർ വിരിച്ച് യോധാവിനെ പോലെ നിൽക്കുന്ന പാർവതത്തിനുമുണ്ട് പറയാൻ ആരോടാന്നില്ലാതെ അമർഷം തീർത്ത പ്രകൃതി അതിന് മറുപടി കൊടുത്തു മനുഷ്യനു വേണ്ടി മാത്രം ഒരുക്കിയതാണ് പാരെങ്കിൽ ഞങ്ങൾ എന്തിനാണ് നിങ്ങളുടെ കാൽകീഴിൽ നിൽക്കുന്നത് ? അതിലുപരി ഞങ്ങൾക്ക് ഒരിറ്റു ഓക്സിജൻ തരുമോ ശ്വാസിക്കാനെങ്കിലും?