തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/തരുമോ ഒരു പേക്കറ്റ് ഓക്സിജൻ

Schoolwiki സംരംഭത്തിൽ നിന്ന്
തരുമോ ഒരു പേക്കറ്റ് ഓക്സിജൻ


അങ്ങിങ്ങായി ചിതറിക്കിടക്കുന്ന
 മാലിന്യ കൂമ്പാരത്തിൽ
ഒരിറ്റു അന്നം പരതുന്ന
തെരുവു പട്ടിക്കുമുണ്ടൊരു
കാര്യം പറയാൻ

കുളകടവിൽ നിന്നും
നീട്ടി ശ്വാസമെടുക്കുന്ന
 ഗോമാതാവിനുമുണ്ടൊരു
കാര്യം പറയാൻ

കൊക്കുകൾ ചൊടിപ്പിച്ച്
മർത്യരെ നോക്കി മുറുക്കുന്ന
പക്ഷിക്കുഞ്ഞിനുമുണ്ടൊരു
അമർഷം

അറബികടലിനക്കരെ നിന്നെത്തുന്ന
 മന്ദമാരുതനുണ്മുണ്ടൊരു
കാര്യം പറയാൻ

വിരിമാർ വിരിച്ച്
യോധാവിനെ പോലെ നിൽക്കുന്ന
പാർവതത്തിനുമുണ്ട് പറയാൻ

ആരോടാന്നില്ലാതെ
അമർഷം തീർത്ത പ്രകൃതി
അതിന് മറുപടി കൊടുത്തു

മനുഷ്യനു വേണ്ടി മാത്രം
ഒരുക്കിയതാണ് പാരെങ്കിൽ
ഞങ്ങൾ എന്തിനാണ്
നിങ്ങളുടെ കാൽകീഴിൽ നിൽക്കുന്നത് ?

അതിലുപരി ഞങ്ങൾക്ക്
ഒരിറ്റു ഓക്സിജൻ തരുമോ
ശ്വാസിക്കാനെങ്കിലും?

 

മുഫസിലാ സുഫിയ കെ പി
7 B തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത