പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/നമുക്ക് വേണ്ടി നല്ലൊരു നാളെക്കായി
നമുക്ക് വേണ്ടി നല്ലൊരു നാളെക്കായി
ഇന്ന് നാം നേരിടുന്ന ഒരു പ്രധാന രോഗമാണ് കൊറോണ (കോവിഡ് 19). ഇത് ഒരു അദൃശ്യ വൈറസാണ്. ചൈനയിലെ വുഹാനിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക്കുകളും കവറുകളും പുറത്ത് വലിച്ചെറിയരുത്. ചപ്പുചവറുകൾ കത്തിക്കണം. കൈയും മുഖവും ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്യ്ക്കുമ്പോഴും മൂക്കും വായും പൊത്തിപിടിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക്കും തൂവ്വാലയും കരുതുക. കൈകൾ അണുവിമുക്തമാക്കുക. നമ്മുടെ ശരീരത്തിൽ രോഗാണുക്കൾ പ്രവേശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. വിറ്റാമിൻ കലർന്ന ഭക്ഷണം, പച്ചക്കറികൾ ഇവ ധാരാളം കഴിക്കണം. ശരീരത്തിൽ പ്രതിരോധം കിട്ടാൻ ഇവ സഹായിക്കും. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. വ്യക്തി ശുചിത്വം പാലിക്കണം."രോഗം വന്നിട്ട് ശുശ്രൂഷിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതിലാണ്. “
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ