സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/നന്മയുളള ഗ്രാമവാസികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മയുളള ഗ്രാമവാസികൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുളള ഗ്രാമവാസികൾ

പണ്ട് പണ്ട് ഒരു രാജ്യത്ത് അതിമനോഹരമായ ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ എവിടെ നോക്കിയാലും നിറയെ വൃക്ഷങ്ങളും ചെടികളും പൂക്കളുമായിരുന്നു.ഗ്രാമവാസികളെല്ലാം ചെടികളേയും വൃക്ഷങ്ങളേയും ഭംഗിയായി പരിപാലിച്ചിരുന്നു. അവർ പ്രകൃതി സ്നേഹികളും പരിപാലകരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറെ മരം വെട്ടുകാർ വന്ന് അവരുടെ സുന്ദരമായ ഗ്രാമത്തിലെ വൃക്ഷങ്ങളെല്ലാം വെട്ടി നശിപ്പിക്കാൻ തുടങ്ങി. ഗ്രാമവാസികൾ മരംവെട്ടുവാൻ അവരെ അനുവദിച്ചില്ല.എന്നിട്ടും അവർ ‍മരങ്ങൾ വെട്ടി നിരത്തി കൊണ്ടിരുന്നു. അവരെ എതിരിടാൻ അവർക്കു കഴി‍‍ഞ്ഞതുമില്ല. മരംവെട്ടുകാർ ഗ്രാമവാസികളോട് പറഞ്ഞു, ‘ ഞങ്ങൾ ഈ മരങ്ങൾ മുഴുവൻ വെട്ടി പട്ടണത്തിൽ കൊണ്ടു പോയി വിൽക്കും’. ബഹളം കേട്ട് ഒരു അഞ്ച് വയസ്സുകാരി മരം വെട്ടുകാരോട് പറഞ്ഞു,'വൃക്ഷങ്ങൾ മുറിയ്ക്കല്ലേ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ എന്റെ വീട് ഒലിച്ചു പോയേനെ വീടിന്റെ ചുറ്റുപാടും നിന്നിരുന്ന ഈ വൃക്ഷങ്ങളാണ് വീട്ടിൽ വെള്ളം കയറാതെ തടഞ്ഞത്. 'മരംവെട്ടുകാരുടെ മനസ്സലിഞ്ഞു. അവർ മരം വെട്ടാതെ തിരിച്ചു പോയി. ഗ്രാമവാസികൾ പരിസ്ഥിതിയെ സംരക്ഷിച്ച് ഏറെക്കാലം ആ ഗ്രാമത്തിൽ സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ പ്രകൃതി, പരിസ്ഥിതി നിലനിൽക്കുന്നതു കൊണ്ട് നാം എല്ലാവരും ജീവീക്കുന്നു.

കാതറിൻ മേരി മഴുവഞ്ചേരിൽ
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ