സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/കൊറോണ(കോവിഡ് 19)

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ(കോവിഡ് 19) <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ(കോവിഡ് 19)

കൂട്ടുകാരേ കൊറോണ എന്ന മഹാമാരിയെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണിവിടെ 2019 ഡിസംബർ 19 ചൈനയിലെ വുഹാനിൽ ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റിലെ വ്യാപാരിയായ വേയ്ഗുസ്യൻ രോഗബാധിതനാകുന്നു.അദ്ദേഹം അ‍ടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.അടുത്ത മൂന്നാഴ്ച കൊണ്ട് ഹ്വാനനിലെ കച്ചവടക്കാരിൽ പലർക്കും അസുഖം വന്നു.ഡിസംബർ 29 വുഹാ‍ൻ സിറ്റിയിൽ ആളുകൾക്ക് ന്യുമോണിയയ്ക്ക് സമാനമായ രോഗം പിടിപെടുന്നത് ചൈനീസ് അധികൃതരുടെ ശ്രദ്ദയിൽ.ഇക്കാര്യം അവർ ലോഗാരോഗ്യ സംഘടനയെ അറിയിച്ചു.കൊറോണ വൈറസ് പകർച്ച വ്യാധി വേഗത്തിൽ പടർന്നു പിടിക്കുന്നു.ഇത് തടയുന്നതിനായ് ചില കാര്യങ്ങൾ നാം ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഇടപെഴുകുന്നവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാനിറ്റൈസർ ഉപയോഗിക്കുക. കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ അനാവശ്യമായി സ്പര്ശിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക. രോഗലക്ഷണമുള്ളവർ വൈദ്യസഹായം തേടുക.

ആദിത്യൻ,ബി
2 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം