ലോകത്തെ മുഴുവനും
വിഴുങ്ങുവാനായി വന്ന
വിഷ ജന്മമാണത്രെ
കൊറോണ എന്ന ബാധ
ചൈനയിൽ പിറവിയെടുത്തു
ലോകത്തെയാകെ വിഴുങ്ങി
മനുഷ്യ ജന്മങ്ങളെ
മൃത്യുവിനിരയാക്കി .
മരുന്നുകളൊന്നും തന്നെ
ഈ ബാധക്കേൽക്കുന്നില്ല
എന്നൊരു അറിവിനാൽ
ആളുകൾ വിഭ്രാന്തിയിൽ
നാമെല്ലാം തളരാതെ
ഒന്നിച്ചു കൈകോർത്താലോ
നമുക്കീ കോവിഡിനെ
ഓടിക്കാം എന്നെന്നേക്കും.