സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകത്തെ മുഴുവനും
   വിഴുങ്ങുവാനായി വന്ന
വിഷ ജന്മമാണത്രെ
     കൊറോണ എന്ന ബാധ
ചൈനയിൽ പിറവിയെടുത്തു
   ലോകത്തെയാകെ വിഴുങ്ങി
മനുഷ്യ ജന്മങ്ങളെ
       മൃത്യുവിനിരയാക്കി .
മരുന്നുകളൊന്നും തന്നെ
  ഈ ബാധക്കേൽക്കുന്നില്ല
എന്നൊരു അറിവിനാൽ
    ആളുകൾ വിഭ്രാന്തിയിൽ
നാമെല്ലാം തളരാതെ
    ഒന്നിച്ചു കൈകോർത്താലോ
നമുക്കീ കോവിഡിനെ
 ഓടിക്കാം എന്നെന്നേക്കും.
 

അദ്വൈത് എസ്
8 C സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത